ഗുരുദേവ സ്‌തോത്രം ചൊല്ലുന്നത് വിലക്കി; ആചാരാനുഷ്ഠാനങ്ങളിൽ പാർട്ടി കൈകടത്തുന്നു; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഗുരുദേവ സ്‌തോത്രം ചൊല്ലുന്നത് വിലക്കി; ആചാരാനുഷ്ഠാനങ്ങളിൽ പാർട്ടി കൈകടത്തുന്നു; സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2024, 11:58 am IST
Facebook
Twitter
WhatsAppTelegram

കൊല്ലം: ആചാരാനുഷ്ഠാനങ്ങളിൽ പാർട്ടി കൈകടത്തുകയാണെന്ന് ആരോപിച്ച് സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം. പാർട്ടി, സമുദായത്തിന്മേൽ കടന്നു കയറാൻ ശ്രമിക്കുകയാണെന്ന് കുണ്ടറ എസ്എൻഡിപി യൂണിയനും മൺറോ തുരുത്തിലെ എസ്എൻഡിപി ശാഖകളും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ പറയുന്നു. ‘അന്ത്യയാത്രയിൽ അശാന്തി അരുത്’ എന്ന തലക്കെട്ടോടെയാണ് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്.

സാമുദായികാംഗങ്ങളുടെ വീടുകൾ കേന്ദ്രീകരിച്ചുൾപ്പെടെ സിപിഎം നടത്തുന്ന ആചാര ലംഘന നീക്കങ്ങൾക്കെതിരെ വിമർശനം ശക്തമായ സാഹചര്യത്തിലാണ് എസ്എൻഡിപി യോഗം നിലപാട് വ്യക്തമാക്കിയത്. മരണാനന്തര ചടങ്ങുകളിൽ പാർട്ടി പതാക പുതയ്‌ക്കാൻ ശ്രമം നടന്നുവെന്നും, ഗുരുദേവ സ്‌തോത്രം ചൊല്ലുന്നത് വിലക്കിയതായും ഇവർ ആരോപിക്കുന്നു. ഇനിയും ഇത്തരത്തിൽ പാർട്ടി കടന്നുകയറ്റം അനുവദിക്കാനാകില്ലെന്നാണ് നോട്ടീസിൽ പറയുന്നത്.

ആചാരാനുഷ്ഠാനുങ്ങൾക്ക് നേരെയുണ്ടാകുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ ബോധവത്കരണ പ്രചാരണ പരിപാടികൾ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെയാണ് എസ്എൻഡിപിക്കെതിരെ സിപിഎം നീക്കങ്ങൾ ശക്തമായതെന്ന ആരോപണവും ഉയരുന്നുണ്ട്. യോഗം ബിജെപിയെ പിന്തുണച്ചതായും നിലപാടിനെതിരെ പ്രതികരിക്കണമെന്നുമായിരുന്നു കീഴ്ഘടകങ്ങൾക്കുള്ള സിപിഎം നിർദ്ദേശം. ഇതിൻപ്രകാരം ആചാരങ്ങളിൽ ഉൾപ്പെടെ കൈകടത്താൻ പാർട്ടി ശ്രമിക്കുന്നതിനെതിരെയാണ് പരസ്യ വിമർശനവുമായി യോഗം നോട്ടീസ് പുറത്തിറക്കിയത്.

 

Tags: CPMSNDP
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies