തിരുവനന്തപുരം: മദ്രസകൾക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് പിസി ജോർജ്. മൂന്ന് വയസ് മുതൽ മദ്രസകൾ ഭീകരത പഠിപ്പിക്കുന്നു. മറ്റ് മതസ്ഥനെ കൊലപ്പെടുത്തിയാണെങ്കിലും ഒരാളെ മുസ്ലീം ആക്കണമെന്നാണ് മദ്രസകളിൽ പഠിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ആറ്റുകാലിൽ ഫ്ലക്സ് ബോർഡിലെ ഭാരതാംബയുടെ ചിത്രം വികൃതമാക്കിയ സംഭവത്തിൽ ജനം ടിവിയോട് പ്രതികരിക്കുകയായിരുന്നു പിസി ജോർജ്.
കേരളം മുഴുവൻ പിടിച്ചെടുക്കണമെന്ന നിർബന്ധബുദ്ധിയോട് കൂടിയൊരു സമൂഹം ഇറങ്ങിയിരിക്കുകയാണ്. അതൊക്കെ പഠിച്ച് വരുന്നവർ ഇതുപോലുള്ള വൃത്തികേടുകൾ കാണിക്കുമെന്നത് തീർച്ചയാണ്. കുട്ടികളെ പഠിപ്പിക്കുന്നതിന്റെ കുഴപ്പമാണിത്. മതപഠന ക്ലാസുകൾക്ക് നിയന്ത്രണമേർപ്പെടുത്തണം. ആദ്യം മുസ്ലീം ആവണമെന്ന് ആവശ്യപ്പെടും. വീണ്ടും ചോദ്യം ആവർത്തിച്ചിട്ടും സമ്മതിച്ചില്ലെങ്കിൽ തല വെട്ടണമെന്ന് വരെയാണ് മദ്രസയിൽ പഠിപ്പിക്കുന്ന പുസ്തകത്തിലുള്ളതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സുന്നി മതപഠന വിദ്യാർത്ഥികളുടെ വേഷം ധരിച്ചെത്തിയവരാണ് രാത്രിയുടെ മറവിൽ ഭാരതാംബയുടെ ചിത്രം കുത്തിക്കീറിയത്. കൃത്യമായ ആസൂത്രണത്തോടെയാണ് അക്രമം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു. അക്രമികൾ മതപഠന വിദ്യാർത്ഥികളുടെ വേഷം ധരിച്ചെത്തിയതാണോ എന്ന സംശയവുമുണ്ട്.