ഡൽഹി ക്യാപിറ്റൽസ് പന്തിനെ നിലനിർത്താതിരുന്നത് ഏവരെയും ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. മെഗാ ലേലത്തിൽ ഉൾപ്പെട്ടതോടെ താരവും ടീമും തമ്മിലുള്ള ഭിന്നതകൾ പല രീതിയിൽ വ്യഖ്യാനിക്കപ്പെട്ടു. ഇതിന് ഒരു അഭിമുഖത്തിൽ ഡൽഹി പന്തിനെ ആർടിഎം വഴി സ്വന്തമാക്കുമെന്ന തരത്തിൽ സുനിൽ ഗവാസ്കർ ഒരു പരാമർശനം നടത്തി.
പന്ത് പണത്തിന്റെ കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാകാം ടീം വിട്ടതെന്നായിരുന്നു ഗവാസ്കറുടെ കണ്ടെത്തൽ. ഇതോടെ മറുപടിയുമായി പന്തുമെത്തി. എക്സ് പോസ്റ്റിലായിരുന്നു താരത്തിന്റെ മറുപടി. എന്നെ നിലനിർത്താതിരുന്നതിന് പിന്നിലെ കാരണം പണമല്ലെന്ന് എനിക്ക് പറയാൻ കഴിയും—എന്നായിരുന്നു പന്തിന്റെ കമൻ്റ്.
കെ.എൽ രാഹുൽ, പന്ത്, ശ്രേയസ് എന്നീ ക്യാപ്റ്റന്മാരെയാണ് ഇത്തവണ ഐപിഎൽ ടീമുകൾ ഒഴിവാക്കിയത്. 26-കാരൻ കഴിഞ്ഞ ഐപിഎല്ലിലൂടെയാണ് പരിക്കിന് ശേഷം തിരിച്ചുവന്നത്. കാർ അപകടത്തെ തുടർന്ന് ഒരുവർഷത്തോളം താരം കളത്തിന് പുറത്തായിരുന്നു. കഴിഞ്ഞ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 446 റൺസാണ് നേടിയത്. 155.40 ആയിരുന്നു സ്ട്രൈക് റേറ്റ്.















