ടിവി- തിയേറ്റർ ആർട്ടിസ്റ്റും വൺ ട്രീ ഹിൽ നടനുമായ പോൾ ടീൽ അന്തരിച്ചു. അർബുദവുമായി പൊരുതി ജീവിച്ച താരം 35-ാം വയസിലാണ് മരണത്തിന് കീഴടങ്ങിയത്. ഏപ്രിലിലാണ് താരത്തിന് പാൻക്രിയാറ്റിക് കാൻസർ സ്ഥിരീകരിക്കുന്നത്. കണ്ടെത്തുമ്പോൾ നാലാം സ്റ്റേജിലായിരുന്നു. താരത്തിന്റെ പങ്കാളി എമിലിയ ടോറെല്ലോ വൈകാരികമായ ഒരു കുറിപ്പ് പങ്കുവച്ചിട്ടുണ്ട്.
“നിങ്ങൾ എന്റെ ജീവാന്മാവായിരുന്നു. ഉടനെ ഭർത്താവുമാകുമായിരുന്നു. നിങ്ങളായിരുന്നു എന്റെ ശക്തി എന്റെ ഭാവി. പരാജയപ്പെടാതെ പൊരുതിയ നിങ്ങളെ വളരെ വേഗം കൊണ്ടുപോയി. എന്റെ ഒരു ഭാഗം നിനക്കൊപ്പം മരിച്ചു”. എമിലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
വൺ ട്രീ ഹിൽ പരമ്പരയിൽ ജോഷ് എന്ന കഥാപാത്രത്തെയാണ് പോൾ അവതരിപ്പിച്ചത്. സഹതാരങ്ങളും പോളിന് ആദരാഞ്ജലികൾ അർപ്പിച്ചിട്ടുണ്ട്. ബെൻ അഫ്ലെക്കിന്റെ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം ഡീപ് വാട്ടറിൽ അദ്ദേഹമൊരു മികച്ച വേഷം ചെയ്തിരുന്നു. ലില്ലി എന്ന വരാനിരിക്കുന്ന ചിത്രത്തിലും താരം അഭിനയിച്ചിരുന്നു.
View this post on Instagram
“>