പഠിക്കാൻ ബുദ്ധിമുട്ടായതിനാൽ പബ്ജി കളിക്കുന്ന ശബ്ദം കുറയ്‌ക്കാൻ ആവശ്യപ്പെട്ട വിദ്യാർത്ഥിയെ സഹപാഠികൾ കുത്തിപരിക്കേൽപ്പിച്ചു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ഹോസ്റ്റലിലെ റൂമിൽ പഠിക്കുകയായിരുന്നു വിദ്യാർത്ഥിയെയാണ് ഗെയിമിംഗ് സംഘം കുത്തിയത്. പരിക്കേറ്റ ആകാശ് രാജോരിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 ഹോസ്റ്റൽ വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
ഒരു മുറിയിൽ വിദ്യാർത്ഥികൾ കൂട്ടം ചേർന്ന് വലിയ ശബ്ദത്തിൽ മൈബൈലിൽ പബ്ജി കളിക്കുകയായിരുന്നു. ശബ്ദം ഒന്ന് കുറയ്‌ക്കണമെന്നും പഠിക്കാനുണ്ടെന്നും ആകാശ് ആവശ്യപ്പെട്ടു. തുടർന്ന് സംഘടിച്ചെത്തിയ ഇവർ വിദ്യാർത്ഥിയെ തല്ലിച്ചതച്ചു.
രക്ഷപ്പെട്ട് ഹോസ്റ്റിലിന് പുറത്തെ റാം കോളനിയിലേക്ക് ഓടിയ ആകാശിനെ പിന്നാലെയെത്തിയവർ കുത്തി വീഴ്‌ത്തുകയായിരുന്നു. ഝാൻസി റോഡ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അക്രമികളെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. ഒളിവിൽ പോയവരെ ഉടനെ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.