വിദേശത്ത് പോയാലും യുപിഐ സേവനം നടത്താം, എന്നാൽ ഏതെല്ലാം രാജ്യങ്ങളിൽ ഇത് ലഭ്യമാകും എന്ന കൺഫ്യൂഷനാണോ? Paytm ബ്രാൻഡിന്റെ ഉടമസ്ഥതയിലുള്ള One97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡിന്റെ പുതിയ പ്രഖ്യാപനം പ്രകാരം ചില തിരഞ്ഞെടുത്ത അന്താരാഷ്‌ട്ര ലൊക്കേഷനുകളിൽ ഉപയോക്താക്കൾക്ക് പേടിഎം മുഖേന യുപിഐ ഇടപാട് നടത്താം.
യുഎഇ, സിംഗപ്പൂർ, ഫ്രാൻസ്, മൗറീഷ്യസ്, ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിലെ പ്രമുഖ നഗരങ്ങളിൽ Paytm വഴി യുപിഐ ഇടപാടം നടത്താം. ദുബായിലെ ഷോപ്പിംഗ് മാളുകളിൽ, സിംഗപ്പൂരിലെ ഭക്ഷണശാലകളിൽ, മൗറീഷ്യസിലെ ബീച്ച് മാർക്കറ്റുകളിൽ, ഭൂട്ടാനിലെയും നേപ്പാളിലെയും ക്രാഫ്റ്റ് ഷോപ്പുകളിൽ തുടങ്ങി എവിടെ സന്ദർശിക്കുമ്പോഴും ഇന്ത്യക്കാർക്ക് തടസ്സമില്ലാത്ത UPI പേയ്‌മെൻ്റുകൾ ആസ്വദിക്കാൻ പേടിഎം ഉപയോഗിക്കാവുന്നതാണ്.
Paytm ആപ്ലിക്കേഷനിൽ UPI International സെറ്റ് ചെയ്യുന്നത് ലളിതമായ പ്രക്രിയയിലൂടെയാണ്. ബാങ്ക് അക്കൗണ്ടിനെ ലിങ്ക് ചെയ്യിച്ചാൽ മാത്രം മതിയാകും. ഒന്ന് മുതൽ 90 ദിവസം വരെയുള്ള കാലയളവിൽ ഇഷ്ടമുള്ള ദിവസങ്ങൾ ആക്ടിവേറ്റ് ചെയ്യാൻ തിരഞ്ഞെടുക്കാം. തിരിച്ച് ഇന്ത്യയിലെത്തിയാൽ ഇത് ഡിയാക്ടിവേറ്റ് ചെയ്യാനും സാധിക്കും. പേയ്‌മെൻ്റ് സമയത്ത്, തത്സമയ വിദേശ വിനിമയ നിരക്കുകളും അവരുടെ ബാങ്ക് ഈടാക്കുന്ന കൺവേർഷൻ ഫീസും ഉപയോക്താക്കൾക്ക് കാണാനാകും. ഇത് പൂർണ്ണ സുതാര്യത ഉറപ്പാക്കുന്നു.