നിങ്ങൾ ധൈര്യശാലിയാണോ അതോ ഭാവനാ ശേഷിയുള്ളവരാണോ എന്ന് കണ്ടെത്താൻ സഹായിക്കുന്ന ഒരു ഒപ്റ്റിക്കൽ ഇല്ല്യൂഷൻ ടെസ്റ്റാണിത്. ചുവടെയുള്ള ചിത്രം കണ്ടില്ലേ. എല്ലാവരും കാണുന്നത് ഒന്നായിരിക്കില്ല എന്നതാണ് ഇത്തരം ചിത്രങ്ങളുടെ പ്രത്യേകത. ചിലർക്കിത് ഒരു പക്ഷിയായി തോന്നാം. മറ്റുചിലർ ചിത്രത്തിൽ കാണുന്നതൊരു സിംഹത്തെയാകും. സിംഹമായാലും പക്ഷിയായാലും ഇതിൽ ഏതാണ് നിങ്ങൾ ആദ്യം കാണുന്നത് എന്നതിനെ അടിസ്ഥാനമാക്കിയാണ് നിങ്ങളുടെ സ്വഭാവസവിശേഷത നിർണയിക്കപ്പെടുന്നത്. ചിത്രത്തിൽ ആദ്യം കണ്ടത് ഏതാണെന്ന് പറഞ്ഞോളൂ ,
1. ചിത്രത്തിൽ ആദ്യം കണ്ടത് സിംഹത്തെയാണെങ്കിൽ
അതിനർത്ഥം നിങ്ങൾ ധൈര്യശാലിയും സിംഹത്തെപ്പോലെ മുന്നിൽ നിന്ന് നയിക്കുന്നവനുമാണ്. നിങ്ങൾക്ക് ജീവിതത്തിൽ പുതിയ കാര്യങ്ങൾ കണ്ടെത്തി ചെയ്യാനുള്ള ജിജ്ഞാസയുണ്ട്. പുതിയ കാര്യങ്ങൾ പഠിക്കാനും അതിൽ പ്രാവീണ്യം നേടാനും ശ്രമിക്കുന്നു. ലക്ഷ്യത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിങ്ങൾ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടുതന്നെ ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ ചെയ്യുവാൻ നിങ്ങൾക്ക് കഴിഞ്ഞെന്ന് വരില്ല.
2. ചിത്രത്തിൽ ആദ്യം കണ്ടത് പക്ഷിയെ ആണെങ്കിൽ
അതിനർത്ഥം നിങ്ങളൊരു ഭാവനാ സമ്പന്നനായ വ്യക്തിയാണെന്നാണ്. നിങ്ങളുടെ സർഗ്ഗാത്മകമായ കഴിവുകൾക്ക് മറ്റുള്ളവരിൽ നിന്നും പ്രശംസ ലഭിക്കും. ജീവിതത്തോടുള്ള നിങ്ങളുടെ കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമായിരിക്കും. ഇത്തരക്കാർ ചിന്തിച്ചുമാത്രം തീരുമാനങ്ങളെടുക്കാൻ താത്പര്യപ്പെടുന്നു. എപ്പോഴും ക്രിയാത്മകമായി ചിന്തിക്കുന്നതിനാൽ നിങ്ങളുടെ നിലപാടുകളും സ്വഭാവവും മറ്റുള്ളവർ തെറ്റായി വ്യാഖ്യാനിച്ചേക്കാം.