ദിസ്പൂർ: അസമിലെ ജില്ലയ്‌ക്ക് പുനർനാമകരണം നടത്തി ബിജെപി സർക്കാർ. കരിംഗഞ്ച് ജില്ലയുടെ പേരാണ് മാറ്റിയത്. ഇനിമുതൽ ശ്രീഭൂമി എന്ന് അറിയപ്പെടുമെന്നും രവീന്ദ്രനാഥ ടാഗോറിനുള്ള ആദരമാണിതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അറിയിച്ചു.
100 വർഷങ്ങൾക്ക് മുമ്പ്, അസമിലെ ഇന്നത്തെ കരിംഗഞ്ച് ജില്ലയെ ‘ശ്രീഭൂമി’- ലക്ഷ്മി ദേവിയുടെ നാട് എന്ന് രവീന്ദ്രനാഥ ടാഗോർ വിശേഷിപ്പിച്ചിരുന്നു. പേര് ശ്രീഭൂമി എന്ന് പുനർനാമകരണം ചെയ്യണമെന്ന ജനങ്ങളുടെ ദീർഘകാല ആവശ്യം ഇന്ന് അസം മന്ത്രിസഭ നിറവേറ്റുകയാണെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.















