യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനെ കണ്ട് നടൻ വിക്രാന്ത് മാസി. ദി സബർമതി റിപ്പോർട്ട് എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ലക്നൗവിന്റെ മുഖ്യമന്ത്രിയിലെ വസതിയിലെത്തിയാണ് നടൻ അദ്ദേഹത്തെ കണ്ടത്. നടനൊപ്പമുള്ള ചിത്രം യോഗി എക്സിൽ പങ്കുവച്ചിട്ടുണ്ട്. വിക്രാന്തും കൂടിക്കാഴ്ചയെക്കുറിച്ച് വിവരിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ നല്ല വാക്കുകൾക്ക് നടൻ നന്ദി പറഞ്ഞു. അദ്ദേഹത്തിന്റെ അഭിനന്ദനം ടീമിന് മുഴുവൻ പ്രചോദനമായെന്നും വിക്രാന്ത് കുറിപ്പിൽ പറഞ്ഞു.
2002-ലെ ഗോധ്ര ട്രെയിൻ കത്തിക്കലുമായി ബന്ധപ്പെട്ട സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ദ സബർമതി റിപ്പോർട്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയും സിനിമയെ പ്രശംസിച്ച് രംഗത്തുവന്നിരുന്നു. സത്യം പുറത്തുവരുന്നത് നല്ലതാണെന്ന് അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു. വ്യാജ ആഖ്യാനങ്ങളുടെ ആയുസ് പരിമിത കാലത്തേക്ക് മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ധീരജ് സർണ സംവിധാനം ചെയ്ത ചിത്രത്തിൽ റാഷി ഖന്ന, റിധി ഡോഗ്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
आज लखनऊ स्थित सरकारी आवास पर फिल्म अभिनेता श्री विक्रांत मैसी ने शिष्टाचार भेंट की। pic.twitter.com/RHWiseki1R
— Yogi Adityanath (@myogiadityanath) November 19, 2024
View this post on Instagram
“>