ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ചാവേറാക്രമണം. സൈനിക ചെക്ക് പോസ്റ്റിന് സമീപമുണ്ടായ ആക്രമണത്തിൽ 10 സൈനികർ കൊല്ലപ്പെട്ടു. ഏഴ് സൈനികർക്ക് പരിക്കേറ്റു. അഫ്ഗാൻ അതിർത്തിക്ക് സമീപം ഇതേ പ്രദേശത്ത് തന്നെ ഏറ്റുമുട്ടൽ നടന്ന് മണിക്കൂറുകൾക്കുള്ളിലാണ് സംഭവം. ഏറ്റുമുട്ടലിൽ എട്ട് പേർ കൊല്ലപ്പെട്ടിരുന്നു.
ചെക്ക് പോയിൻ്റിന് സസമീപം സ്ഫോടക വസ്തു നിറച്ച വാഹനവുമായെത്തിയ ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനം മാലി ഖേൽ ചെക്ക്‌പോസ്റ്റിന്റെ ഘടനയ്‌ക്കും സൈനിക വാഹനങ്ങൾക്കും കാര്യമായ കേടുപാടുകൾ വരുത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. താലിബാൻ തീവ്രവാദ സംഘടനയായ ഹാഫിസ് ഗുൽ ബഹാദൂർ ഗ്രൂപ്പ് ആക്രമണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്തു.















