കൊച്ചി: സബ്‌സിഡി നിരക്കിൽ കർഷകർക്ക് വളം കൃത്യസമയത്ത് ലഭ്യമാക്കണമെന്ന് നിർദ്ദേശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഫാക്ടിനും (ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ ലിമിറ്റഡ്) വളം വിതരണക്കാർക്കുമാണ് മന്ത്രി നിർദ്ദേശം നൽകിയത്. എറണാകുളം മുതൽ കാസർകോട് വരെയുള്ള വിവിധ കർഷക സംഘടന പ്രതിനിധികളും വളം വിതരണക്കാരും ഫാക്ട് അധികൃതരുമായി നടത്തിയ ചർച്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
വളം കൃത്യസമയത്ത് ലഭിക്കുന്നില്ലെന്ന് കർഷകർ ചർച്ചയ്‌ക്കിടെ പരാതി ഉന്നയിച്ചു. ഫാക്ടിൽ നിന്ന് വളം ലഭിക്കുന്നതിന് കാലതാമസം ഉണ്ടാകുന്നതായി വിതരണക്കാരുടെ പ്രതിനിധികളും പറഞ്ഞു. ഇതിന് പിന്നാലെയാണ് നിർദ്ദേശം നൽകിയത്. കാലതാമസം പരിഹരിക്കാം എന്ന് ഫാക്ട് ഡയറക്ടർ അനുപം മിത്ര യോഗത്തിൽ അറിയിച്ചു. സംവിധായകനും ജൈവ കർഷകനുമായ സത്യൻ അന്തിക്കാടിന്റെ വീട്ടിലായിരുന്നു ചർച്ച.















