‘ഹരിവരാസനം റേഡിയോ’ ശബ്ദിക്കില്ല! സിഐടിയുവിന്റെ വിരട്ടലിൽ ഭയന്ന് ദേവസ്വം ബോർഡ്; കരാർ നൽകും മുൻപേ പദ്ധതി അവസാനിപ്പിച്ചു

Published by
Janam Web Desk

ശബരിമല: സിഐടിയുവിന്റെ എതിർപ്പിനെ തുടർന്ന് ‘ഹരിവരാസനം റേഡിയോ പദ്ധതി’ ഉപേക്ഷിച്ച് ദേവസ്വം ബോർഡ്. കോൺഗ്രസ് നേതാവിന് കരാർ നൽകാനുള്ള നീക്കത്തെ എതിർത്ത് സിഐടിയു ദേവസ്വം ബോർഡിന് കത്തയച്ചതിനെ തുടർന്നാണ് തീരുമാനം.

മുൻ കോൺഗ്രസ് നേതാവ് ബാലകൃഷ്ണൻ പെരിയയ്‌ക്ക് കരാർ നൽകാൻ നീക്കം നടന്നുവെന്നാണ് ആരോപണം. തീരുമാനത്തെ എതിർത്ത് സിഐടിയും കത്ത് മുഖാന്തരം പരാതി നൽകി. തുടർന്നാണ് പദ്ധതി വേണ്ടെന്ന് വയ്‌ക്കുന്നത്. ആദ്യഘട്ടത്തിൽ 20 ലക്ഷവും പിന്നീട് 20 ലക്ഷം വീതവും ബോർഡ് നൽകണമെന്നതായിരുന്നു കരാർ. ഈ കരാറിൽ ഒപ്പുവയ്‌ക്കുന്നതിന് മുൻപാണ് സിഐടിയു എതിർപ്പ് പ്രകടിപ്പിച്ചത്. ഇത് ദേവസ്വം ബോർഡിന് വൻ ബാധ്യത ഉണ്ടാക്കുമെന്ന് ആക്ഷേപം. ഇതോടെ പദ്ധതി പാതിവഴിയിൽ ബോർഡ് ഉപേക്ഷിച്ചു.

ഇന്റർനെറ്റ് റേഡിയോ എന്ന നിലയിലായിരുന്നു മണ്ഡലകാലത്ത് ഹരിവരാസനം റേഡിയോ തിരുവിതാംകൂർ ദേവസ്വം ബോർഡ് തുടങ്ങാനിരുന്നത്. ഇതിന് പിന്നാലെയാണ് കരാർ സംബന്ധിച്ച് വിവാദം ഉയരുന്നത്. കോൺ​ഗ്രസ് നേതാവിന് നൽകിയെന്നറിഞ്ഞതിന് പിന്നാലെയാണ് സിഐടിയു പ്രതിഷേധവുമായെത്തുന്നത്.

സാധാ​രണ നിലയിൽ ഭരണ അനുകൂല സംഘടനയായ സിഐടിയു, അല്ലെങ്കിൽ സിപിഎമ്മുമായി ബന്ധമുള്ള ആളുകൾക്കാകും ശബരിമലയിലെ കരാറുകൾ ലഭിച്ചിരുന്നത്. ഇതിന് വിപരീതമായ തീരുമാനം ഉണ്ടായപ്പോഴാണ് സിഐടിയും പ്രതിഷേധിച്ചതും ദേവസ്വം ബോർഡ് പദ്ധതി ഉപേക്ഷിച്ചതും. കരാർ‌ മറ്റൊരാൾക്ക് മാറ്റി നൽകാൻ പോലും ബോർഡ് ശ്രമിച്ചില്ലെന്നതും ശ്രദ്ധേയമാണ്. ശബരിമലയിലെ ഓരോ കരാറുകളിൽ പോലും രാഷ്‌ട്രീയ ഇടപെടലുകൾ ഉണ്ടെന്നത് പകൽ പോലെ സത്യമാണെന്ന് തെളിയുകയാണ്.

Share
Leave a Comment