മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; മഷി പുരണ്ട വിരൽ ഉയർത്തിക്കാട്ടി ഹേമ മാലിനി; വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങൾ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ്; മഷി പുരണ്ട വിരൽ ഉയർത്തിക്കാട്ടി ഹേമ മാലിനി; വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 20, 2024, 02:07 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോൾ വോട്ട് രേഖപ്പെടുത്തി ബോളിവുഡ് താരങ്ങൾ. രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ സിനിമാ മേഖലയിലെ സെലിബ്രിറ്റികളും രാഷ്‌ട്രീയക്കാരും മറ്റ് പ്രമുഖരും വോട്ട് രേഖപ്പെടുത്തിയിരുന്നു.

ബോളിവുഡ് താരവും മഥുര എംപിയുമായ ഹേമമാലിനി വോട്ട് രേഖപ്പെടുത്തി. മകൾ ഇഷ ഡിയോളിനൊപ്പമാണ് അവർ സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തിയത്. താരദമ്പതികളായ രാകുൽപ്രീത് സിംഗും ജാക്കി ഭഗ്നാനിയും വോട്ട് ചെയ്യാൻ എത്തിയിരുന്നു. പൗരന്മാർ എന്ന നിലയിൽ ഇത് തങ്ങളുടെ ഉത്തരവാദിത്തമാണെന്ന് രാകുൽ മാദ്ധ്യമങ്ങളോട് പറഞ്ഞു.

നടന്മാരായ കാർത്തിക് ആര്യനും, സുനിൽ ഷെട്ടിയും, നടി സോഹ അലിഖാനും വോട്ട് ചെയ്യാനായി മഹാരാഷ്‌ട്രയിലെ വിവിധ പോളിംഗ് ബൂത്തുകളിലേക്കെത്തി. ” വോട്ട് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. രാജ്യത്തെ പൗരന്മാർ എന്ന നിലയിൽ നമ്മുടെ അവകാശങ്ങൾ വിനിയോഗിക്കണം. പോളിംഗ് ശതമാനം വർദ്ധിച്ചുകൊണ്ടിരിക്കുന്നു.” വോട്ട് ചെയ്ത ശേഷം നടൻ തുഷാർ കപൂർ പറഞ്ഞു. കുടുംബത്തിനൊപ്പമെത്തിയാണ് സച്ചിൻ ടെൻഡുൽക്കറും കുടുംബവും വോട്ട് ചെയ്തത്.

 

View this post on Instagram

 

A post shared by HT City (@htcity)

നടനും ശിവസേന നേതാവുമായ ഗോവിന്ദയുടെ ഭാര്യ സുനിതയും വോട്ട് രേഖപ്പെടുത്തി. ” മഹാരാഷ്‌ട്രയിലെ എല്ലാ ആളുകളും സമ്മതിദാന അവകാശം വിനിയോഗിക്കണം. ആര് അധികാരത്തിൽ വന്നാലും നല്ലത് ചെയ്യുകയും ജനങ്ങളെ സേവിക്കുകയും ചെയ്യണം.” സുനിത അഹൂജ പറഞ്ഞു. ചലച്ചിത്ര നിർമാതാവ് കബീർ ഖാൻ, ഗാനരചയിതാവ് ഗുൽസാർ, ഗായകൻ കൈലാഷ് ഖേർ തുടങ്ങിയവരും വോട്ടെടുപ്പിൽ പങ്കെടുത്തു.

മഹാരാഷ്‌ട്രയിലെ 288 നിയമസഭാ സീറ്റിലേക്കുള്ള വോട്ടെടുപ്പാണ് പുരോഗമിക്കുന്നത്. ശിവസേന (യുബിടി) സ്ഥാനാർത്ഥി കേദാർ പ്രകാശ് ദിഗെയെയാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ നേരിടുന്നത്. ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്റെ ശക്തികേന്ദ്രമായ നാഗ്പൂർ സൗത്ത് വെസ്റ്റിൽ കോൺഗ്രസിന്റെ പ്രഫുല്ല ഗുദാധെക്കെതിരെയാണ് മത്സരിക്കുന്നത്.

Tags: MAHARASHTRAcelebritiesMaharashtra Polling
Share
Tweet
SendShare

More News from this section

തേജസ് കരുത്ത് കൂട്ടുന്നു; നാല് എഫ്404ഐഎന്‍20 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി ജിഇ എയറോ സ്‌പേസ്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

Latest News

ദേശീയപാതയില്‍ കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ബന്ധുവിനെ സന്ദർശിച്ച് മടങ്ങുന്നതിനിടെ കരടിയുടെ ആക്രമണം; വാൽപ്പാറ പച്ചമല എസ്റ്റേറ്റിലെ സൂപ്പർവൈസർ മോസസിന് ഗുരുതര പരിക്ക്

കളമശ്ശേരി കൂട്ടബലാത്സംഗക്കേസ്; ഒളിവിലായിരുന്ന ശരണ്യയും സഞ്ജുവും വയനാട്ടിൽ പിടിയിൽ, നിലവിൽ പ്രതിപ്പട്ടികയിലുള്ള നാല് പേരും അറസ്റ്റിൽ

അർജന്റീന കുപ്പായത്തിൽ ഇനി മെസി ഇല്ല; ബെനിനെതിരെ ഗോളോടെ ദേശീയ ടീമിനോട് വിട, 70 അസിസ്റ്റുമായി 126 ഗോളുകൾ, ലോകകപ്പ് നേട്ടവുമായി ഇതിഹാസത്തിന്റെ മടക്കം

കരുവാറ്റ വയോധികന്റെ കൊലപാതകം; സ്വർണം കവർന്ന കേസിൽ കുറ്റാരോപിതയായ പെൺകുട്ടിക്കും ജാമ്യം, അന്വേഷണം പൂർത്തിയായി, ഉടൻ കുറ്റപത്രം സമർപ്പിച്ചേക്കും

യൂണിയൻ തെരഞ്ഞെടുപ്പിനായി തോരണം കെട്ടുന്നതിനിടെ ലോ കോളേജ് വിദ്യാർഥികൾക്കിടയിലേക്ക് നിയന്ത്രണംവിട്ട കാർ പാഞ്ഞുകയറി; അഞ്ച് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

അപകടം നടന്ന ദിവസം ലൈസൻസ് കൈവശമില്ലെന്ന് മൊഴി; പരിശോധനയിൽ ലൈസൻസ് കാലാവധി കഴിഞ്ഞതായി കണ്ടെത്തൽ, അശ്വന്ത് കോക്കിനെതിരെ എംവിഡി റിപ്പോർട്ട്

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies