കങ്കുവ സംവിധായകൻ സിരുത്തൈ ശിവയും നടൻ സൂര്യയും റാണിപേട്ട്, ഷോളിംഗൂരിലെ ലക്ഷ്മി നരസിംഹ സ്വാമി ക്ഷേത്രം സന്ദർശിച്ചു. തിയേറ്ററിലെത്തിയ ബിഗ് ബജറ്റ് ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ആരാധകരും നിരൂപകരും സിനിമയെ കൈവിട്ട മനോഭാവത്തിലാണ്. പ്രാർത്ഥനകളുമായി ക്ഷേത്രത്തിലെത്തിയ താരങ്ങളുടെ ചിത്രങ്ങളും വീഡിയോയും ആരാധകരാണ് സോഷ്യൽ മീഡിയയിൽ പുറത്തുവിട്ടത്.
പിന്നീട് സൂര്യയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. അതേസമയം ചിത്രം ഇതുവരെ 140 കോടി രൂപയാണ് നേടിയത്. ചിത്രത്തെ കീറിമുറിച്ച ആരാധകർ തിരക്കഥയും ശബ്ദ മിശ്രണവും തീരെ മോശമെന്നാണ് വിലയിരുത്തിയത്. കെട്ടഴിഞ്ഞ പട്ടം പോലെ ദിശയറിയാതെ പോകുന്ന തിരക്കഥ സിനിമയെ ഏറ്റവും വലിയ നെഗറ്റീവ് എന്നാണ് ആരാധകർ വിശേഷിപ്പിക്കുന്നത്.
ഇതിന് പിന്നാലെ ചിത്രത്തിൽ നിന്ന് 12 മിനിട്ട് കട്ട് ചെയ്തിരുന്നു. ഓഡിയോയിലെ പ്രശ്നവും പരിഹരിച്ചെന്നും അണിയറക്കാർ പറഞ്ഞു. നവംബർ 14നാണ് ചിത്രം തിയേറ്ററിലെത്തിയത്. സൂര്യയുടെ ഭാര്യ ജ്യോതികയും കങ്കുവ ടീമിനെ പിന്തുണച്ച് രംഗത്തുവന്നിരുന്നു.
Today @Suriya_offl & @directorsiva at Lakshmi Narasimha Temple, Ranipet ✨#Kanguva @rajsekarpandian pic.twitter.com/f0d8G53Sks
— All India Suriya Fans Club (@Suriya_AISFC) November 20, 2024