വിവാഹഘോഷ യാത്രയ്‌ക്കിടെ ആകാശത്ത് നിന്ന് 100 ന്റെയും 500 ന്റെയും നോട്ടുമഴ. ഉത്തർപ്രദേശിലെ സിദ്ധാർത്ഥനഗർ സ്വദേശികളായ അഫ്ജലിന്റെയും അർമാന്റെയും വിവാഹമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. വരന്റെ കൂട്ടരാണ് നോട്ട് മഴയ്‌ക്ക് പിന്നാലെന്നാണ് വിവരം.
വിവാഹ ഘോഷയാത്രയ്‌ക്കിടെ മൂന്ന് നിലയുളള കെട്ടിടത്തിന്റെ മുകളിൽ നിന്നാണ് 100 ന്റെയും 500 ന്റെയും നോട്ടുകൾ ജനക്കൂട്ടത്തിന്റെ ഇടയിലേക്ക് വലിച്ചെറിഞ്ഞത്. ജെസിബിൽ കയറി നിന്നും പണം വലിച്ചെറിയുന്നുണ്ട്. മുൻകൂട്ടി നിശ്ചയിച്ചപ്രകാരമാണ് ഇവർ നോട്ടുകൾ വിതറിയത്. 20 ലക്ഷം രൂപയോളം ചെലവഴിച്ചുെവന്നാണ് റിപ്പോർട്ട്. ആൾക്കൂട്ടത്തിലേക്ക് നോട്ടുകൾ പാറിവന്നതോടെ തിക്കിലും തിരക്കിലും പെട്ട് ആളുകൾ മറിഞ്ഞുവീഴുകയും ചെയ്തു. ഏതായാലും സിദ്ധാർത്ഥനഗറിലെ നോട്ടുമഴ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
In a bizzare incident, ₹20 lakh has been showered in a marriage in Siddharthnagar of #UttarPradesh pic.twitter.com/nR28KawpjC
— Neetu Khandelwal (@T_Investor_) November 19, 2024
നോട്ട് മഴയെ അനുകൂലിച്ചും എതിർത്തും നിരവധി പേരാണ് രംഗത്തെത്തിയത്. കയ്യിൽ അധികമുള്ള പണം കൊണ്ട് എന്തെല്ലാം നല്ല കാര്യങ്ങൾ ചെയ്യാം, ഇത് അൽപ്പം കടന്നു പോയി, ആളുകൾ എന്തിനാണ് ഇത്തരം മണ്ടത്തരങ്ങൾ ചെയ്യുന്നത്, പെൺ വീട്ടുകാരുടെ മുന്നിൽ പണക്കാരാണ് എന്ന് കാണിക്കാനുള്ള ശ്രമമാണ്, തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ നിറയുന്നത്.















