‘സൂഫിയും സുജാതയും’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദേവ് മോഹന്റെ പുതിയ സിനിമയാണ് ‘പരാക്രമം’. അർജ്ജുൻ രമേശ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പരാക്രമം’ സിനിമയുടെ രണ്ടാമത്തെ ഗാനം ‘നീയെൻ..’ പുറത്തിറങ്ങി. അനൂപ് നിരിച്ചൻ ആണ്സം ഗീത സംവിധായകൻ. സുഹൈൽ എം കോയ രചിച്ച ഗാനം ആലപിച്ചിരിക്കുന്നത് ജാസിം ജമാലാണ്. പരാക്രമം നവംബർ 22ന് പ്രദർശനത്തിനെത്തും.
‘വാഴ’ ഫെയിം സിജു സണ്ണി, ജോമോൻ ജ്യോതിർ, അമിത് മോഹൻ എന്നിവരും ചിത്രത്തില്‍ മുഖ്യ വേഷത്തിലുണ്ട്. രഞ്ജി പണിക്കർ, സംഗീത മാധവൻ, സോണ ഒലിക്കൽ, ജിയോ ബേബി,സച്ചിൻ ലാൽ ഡി, കിരൺ പ്രഭാകരൻ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മില്ലേന്നിയൽ ഫിലിംസാണ് ചിത്രത്തിന്‍റെ നിർമാണം. ഹാരിസ് ദേശം എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ ആണ്. സാലു കെ തോമസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിങ് കൈകാര്യം ചെയ്യുന്നത് കിരൺ ദാസാണ്. റിന്നി ദിവാകർ ആണ് പ്രൊഡക്ഷൻ കൺട്രോളർ.