എറണാകുളം: കളമശേരിയിൽ അപകടത്തിൽപ്പെട്ട ടാങ്കർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. മണിക്കൂറുകൾ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ് ടാങ്കർ ഉയർത്തിയത്. ടാങ്കറിൽ നിന്ന് നേരിയ വാതകചോർച്ചയുണ്ടായെങ്കിലും ആശങ്കപ്പെടാനില്ലെന്നും പ്രശ്‌നം പരിഹരിച്ചതായും അഗ്നിശമന സേന അറിയിച്ചു.
ആറുമണിക്കൂറിനൊടുവിലാണ് വാതകചോർച്ച പരിഹരിച്ചത്. ടാങ്കർ സ്ഥലത്ത് നിന്നും മാറ്റാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അധികൃതർ അറിയിച്ചു. ഗതാഗത തടസമുണ്ടായെങ്കിലും ഇതും പരിഹരിക്കപ്പെട്ടിട്ടുണ്ട്.
ഇരുമ്പനത്ത് നിന്നെത്തിയ കർണാടക രജിസ്‌ട്രേഷൻ ടാങ്കർ ലോറിയാണ് അപകടത്തിൽപ്പെട്ടത്. കളമശേരി ടിവിഎസ് ജംഗ്ഷനിലായിരുന്നു അപകടം. ഡ്രൈവർക്ക് നിസാര പരിക്കേറ്റിരുന്നു.