എറണാകുളം: ചെല്ലാനത്ത് അനുമതിയില്ലാതെ കടലിൽ സിനിമ ഷൂട്ടിംഗ് നടത്തിയ സംഭവത്തിൽ പിടിച്ചെടുത്ത ബോട്ടുകൾ വിട്ടുനൽകാൻ പിഴയടക്കണമെന്ന് ഫിഷറീസ് വിഭാഗം. ബോട്ടുകൾക്ക് 10 ലക്ഷം ഫിഷറീസ് മാരിടൈം വിഭാഗം പിഴ ചുമത്തി.
രണ്ടു ബോട്ടുകൾക്കും 5 ലക്ഷം വീതം നൽകണം. ബോട്ടുകൾ, അനധികൃതമായി ഷൂട്ടിങ്ങിന് നൽകുന്ന ലോബി പ്രവർത്തിക്കുന്നുണ്ടെന്നും ഫിഷറീസ് വിഭാഗം കണ്ടെത്തിയിരുന്നു.
ഇന്നലെയാണ് തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിനിടെ ബോട്ടുകൾ പിടിച്ചെടുത്തത്. എറണാകുളം സ്വദേശികളായ വികെ അബു ബെനഡിക്കറ്റ്, സെബാസ്റ്റ്യൻ എന്നിവരുടെ ബോട്ടുകളാണ് കോസ്റ്റൽ പൊലീസ് പിടിച്ചത്. 33 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. ബോട്ടുകൾക്ക് പെർമിറ്റ് ഇല്ലെന്നും കണ്ടെത്തിയിരുന്നു.