ന്യൂഡൽഹി: വാവർ- അയ്യപ്പൻ ബന്ധം സംബന്ധിച്ച കെട്ടുകഥയ്‌ക്ക് പിന്നിൽ ഗൂഢാലോചനയെന്ന് വിശ്വഹിന്ദു പരിഷത്ത്. വാവർ അയ്യപ്പന്റെ ചടങ്ങാതിയെന്ന കെട്ടുകഥ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണം. വാവര് പള്ളിയെ ഉയർത്തിക്കാട്ടി വിശ്വാസ ധ്വംസനത്തിന് സർക്കാർ കളം ഒരുക്കുകയാണ്. ഇക്കാര്യത്തിൽ പ്രതിപക്ഷ മൗനം ദുരൂഹമെന്നും വിഎച്ച്പി ദേശീയ വക്താവ് വിനോദ് ബെൻസാൽ ആരോപിച്ചു.
പതിനെട്ടാം പടിക്ക് സമീപത്തുള്ള വാവര് നട അവിടെ നിന്ന് മാറ്റണമെന്ന ആവശ്യമാണ് വിഎച്ച്പി ദേശീയ നേതൃത്വം മുന്നോട്ട് വെക്കുന്നത്. വിഎച്ച്പി കേരളാഘടകവും സമാന ആവശ്യം ഉന്നയിച്ചിരുന്നു. അയ്യപ്പന്റെ ചരിത്രവുമായി ഒരു ബന്ധവുമില്ലാത്ത വ്യക്തിയാണ് വാവർ. കെട്ടുകഥ അനാവശ്യമായി പ്രചരിപ്പിക്കുന്നത് ജിഹാദികളെ പ്രോത്സാഹിപ്പിക്കാനാണ്. മുസ്ലീം സമുദായം വിഗ്രഹാരാധനയെ വിശ്വസിക്കുന്നില്ല. പിന്നെയെങ്ങനെയാണ് വാവരുടെ നട അവിടെ വന്നതെന്ന് ചോദ്യമാണ് വിഎച്ച്പി ഉന്നയിക്കുന്നത്.
1950 ലെ ശബരിമല തീവെപ്പിന് ശേഷം നടന്ന പുനർനിർമ്മാണത്തിലാണ് വാവര് നട നിർമിച്ചതെന്ന് ചരിത്രകാരൻമാർ ചൂണ്ടിക്കാട്ടുന്നു. പുരാതന അയ്യപ്പ ക്ഷേത്രത്തിൽ ശ്രീകോവിലിന് സമീപം വാപുരന്റെ നടയാണ് ഉണ്ടായത്. വാപുരൻ എന്ന ഹൈന്ദവ ദേവതയെയാണ് ഇപ്പോൾ കാണുന്ന വാവർ എന്ന മുസ്ലീമായി മാറ്റിയത്. താന്ത്രികാടിസ്ഥനത്തിൽ പ്രവർത്തിക്കുന്ന ക്ഷേത്രമാണ് ശബരിമല. താന്ത്രകാടിസ്ഥനത്തിൽ പൂജകൾ നടക്കുന്ന ക്ഷേത്രത്തിൽ ഉപദേവതകളുടെ പട്ടികയിൽ എങ്ങനെയാണ് മുസ്ലീം വ്യക്തിയുടെ നട വരുന്നതെന്ന് ചോദ്യമാണ് സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്നും ഉയരുന്നത്.















