തൃശൂർ: സ്വത്ത് വിട്ടുനൽകണമെന്നാവശ്യപ്പെട്ട് ജ്യേഷ്ഠനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ സഹോദരങ്ങൾ പിടിയിൽ. മന്ദലാംകുന്ന് സ്വദേശികളായ നൗഷാദ്, അബ്ദുൾ കരീം എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എടയൂർ സ്വദേശിയും ഇവരുടെ ജ്യേഷ്ഠനുമായ അലി (56)യെയാണ് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. സഹോദരിയെ വീട്ടിൽ കൊണ്ടുവിടാനെത്തിയതായിരുന്നു അലി. ഇതിനിടെ സഹോരങ്ങൾ രണ്ട് പേരും കുടുംബസ്വത്തുമായി ബന്ധപ്പെട്ട് അലിയോട് വഴിക്കിടുകയായിരുന്നു. തർക്കത്തിനിടെ പ്രകോപിതരായ സഹോരങ്ങൾ അലിയെ ആക്രമിച്ചു.
ആക്രമണത്തിൽ രണ്ട് കൈക്കും ഗുരുതരമായി പരിക്കേറ്റ അലിയെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.