കോഴിക്കോട്: നടുവേദനയ്‌ക്ക് ചികിത്സ തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ അക്യുപങ്ചർ തെറാപ്പിസ്റ്റ് അറസ്റ്റിൽ. വടകര പുതുപ്പണം സ്വദേശി അനിൽ കുമാറാണ് അറസ്റ്റിലായത്. വടകര ജില്ലാ ആശുപത്രിക്ക് സമീപമുള്ള ഇലക്ട്രോ ഹോമിയോപതി സെൻ്റർ ഫോർ വെൽനെസിലാണ് സംഭവം.
കഴിഞ്ഞ ദിവസമാണ് യുവതി അക്യുപങ്ചർ ചികിത്സയ്‌ക്കെത്തിയത്. ഇതിനിടെ ആക്രമിച്ച് പീഡനത്തിനിരയാക്കിയെന്നാണ് പരാതി. പൊലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.















