ഇസ്ലാമബാദ്: പത്ത് വയസ്സുള്ള ഹിന്ദു പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മുസ്ലീം യുവാവിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലാണ് സംഭവം. വീടിന് പുറത്ത് കളിച്ച് കൊണ്ടിരുന്ന കുട്ടിയ ഒരു സംഘം എടുത്ത് കൊണ്ടു പോകുയായിരുന്നു. ഷാഹിദ് തൽപൂർ എന്ന യുവാവാണ് കുട്ടിയെ വിവാഹം ചെയ്തത്.
ഇസ്ലാം മതം സ്വീകരിക്കാൻ കുട്ടിയെ നിർബന്ധിച്ചതായും റിപ്പോർട്ടുണ്ട്. വിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ എത്തുമ്പോഴേക്കും ചടങ്ങുകൾ പൂർത്തിയായിരുന്നു. എങ്കിലും കുട്ടിയെ രക്ഷപ്പെടുത്തി വീട്ടിലെത്തിക്കാൻ അധികൃതർക്ക് സാധിച്ചു.
ഈ വർഷം ജൂണിൽ 14 വയസ്സുള്ള ഹിന്ദു പെൺകുട്ടിയെ മുസ്ലീം യുവാവ് തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചിരുന്നു. വീട്ടുകാരുടെ മുന്നിൽ വെച്ച് തോക്ക് ചൂണ്ടിയാണ് കടത്തികൊണ്ടി പോയത്. പിന്നീട് പെൺകുട്ടിക്ക് 20 വയസ്സുണ്ടെന്ന് കാണിച്ച് വ്യാജ വിവാഹ സർട്ടിഫിക്കറ്റും മതപരിവർത്തന സർട്ടിഫിക്കറ്റും തയ്യാറാക്കി. കൂട്ടിയെ വിട്ട് നൽകണമെന്ന് ആവശ്യപ്പെട്ട് കുടുംബം കോടതിയെ സമീപിച്ചെങ്കിലും പ്രായപൂർത്തിയായെന്ന് പറഞ്ഞ് കോടതി വിസമ്മതിച്ചു.















