കണ്ണൂർ: ലൈസൻസില്ലാതെ വാഹനം ഓടിച്ചതിന് പിഴയിടാക്കിയ മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മുസ്ലീം ലീഗ് നേതാവിന്റെ ഭീഷണി. തളിപ്പറമ്പ് കുറുമാത്തൂർ മുസ്ലിംലീഗ് പഞ്ചായത്ത് സെക്രട്ടറി മണ്ണൻ സുബൈറാണ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയത്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചതിന് ഇയാളുടെ സുഹൃത്തിൽ നിന്ന് ഉദ്യോഗസ്ഥർ പിഴ ഈടാക്കിയിരുന്നു.
പിന്നാലെ ഇത് ചോദ്യം ചെയ്തുകൊണ്ട് സുബൈർ എംവിഡി ടെസ്‌റ്റിംഗ് ഗ്രൗണ്ട് ഓഫീസിലെത്തി. ഉദ്യോഗസ്ഥരെ നീ, എടാ, പോടാ എന്ന് വിളിക്കുന്നത് വീഡിയോയിൽ കേൾക്കാം.
ഉദ്യോഗസ്ഥർ സംയമനം പാലിച്ചെങ്കിലും സുബൈർ പ്രകോപ്പിക്കാൻ ശ്രമിച്ചു. സംഭവം ചിത്രീകരിച്ച മാദ്ധ്യമപ്രവർത്തകനോടും ഇയാൾ തട്ടിക്കയറി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.