മാർഗശീർഷ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമിക്കാണ് കാലഭൈരവ ജയന്തി ആഘോഷിക്കുന്നത്.പഞ്ചാംഗം അനുസരിച്ച് ഈ വർഷത്തെ മാർഗശീർഷ (ആഗ്രഹായനം) മാസത്തിലെ കൃഷ്ണ പക്ഷത്തിലെ അഷ്ടമി തിഥി നവംബർ 22 വെള്ളിയാഴ്ച വൈകുന്നേരം 6:08 ന് ആരംഭിച്ച് അടുത്ത ദിവസം നവംബർ 23 ശനിയാഴ്ച വൈകുന്നേരം 7:57 ന് അവസാനിക്കും. നവംബർ 22 ന് രാത്രി 11:41 മുതൽ 23 ന് 12:34 വരെ നിശിത കാല മുഹൂർത്തമായിരിക്കും. ഈ സമയം കാലഭൈരവ ആരാധനക്ക് ഏറ്റവും അനുയോജ്യമാണ്.
ഇതും വായിക്കുക
ഈ ദിവസം ധ്യാനിക്കുന്നത് ഭക്തർക്ക് ചുറ്റും ഒരു സംരക്ഷണ കവചം സൃഷ്ടിക്കുകയും അവരെ തിന്മയിൽ നിന്നും ദോഷങ്ങളിൽ നിന്നും അകറ്റി നിർത്തുകയും ചെയ്യുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.
ഇതും വായിക്കുക
കാലഭൈരവജയന്തി ദിനത്തിൽ വിശ്വനാഥാഷ്ടകം ചൊല്ലി ഭഗവാനെ പ്രാര്‍ത്ഥിക്കാം
കാലഭൈരവ ജയന്തി ദിനത്തിൽ ജപിക്കേണ്ട സ്തോത്രങ്ങൾ
ഓം കാലഭൈരവായ നമഃ । എന്ന കാലഭൈരവ മന്ത്രം കഴിയുന്നത്ര തവണ ജപിക്കുക. പറ്റുമെങ്കിൽ ഏതെങ്കിലും ശിവക്ഷേത്രത്തിൽ ഇരുന്നു ജപിക്കുക
ഭൈരവഗായത്രി
“ഓം ദിഗംബരായ വിദ് മഹേ
ദീർഘദർശനായ ധീമഹി
തന്വോ ഭൈരവ: പ്രചോദയാത്.”
“ഓം കാലകാലായ വിദ്മഹേ
കാലാതീതായ ധീമഹി
തന്വോകാലഭൈരവ പ്രചോദയാത്”
കാലഭൈരവ പഞ്ചരത്നം
ഖഡ്ഗം കപാലം ഡമരും ത്രിശൂലം
ഹസ്താംബുജേ സന്ദധതം ത്രിനേത്രം.
ദിഗംബരം ഭസ്മവിഭൂഷിതാംഗം
നമാമ്യഹം ഭൈരവമിന്ദുചൂഡം.
കവിത്വദം സത്വരമേവ മോദാ
ന്നതാലയേ ശംഭുമനോഽഭിരാമം.
നമാമി യാനീകൃതസാരമേയം
ഭവാബ്ധിപാരം ഗമയന്തമാശു.
ജരാദിദുഃഖൗഘ- വിഭേദദക്ഷം
വിരാഗിസംസേവ്യ- പദാരവിന്ദം.
നരാധിപത്വപ്രദമാശു നന്ത്രേ
സുരാധിപം ഭൈരവമാനതോഽസ്മി.
ശമാദിസമ്പത്-പ്രദമാനതേഭ്യോ
രമാധവാദ്യർചിത- പാദപദ്മം.
സമാധിനിഷ്ഠൈ- സ്തരസാധിഗമ്യം
നമാമ്യഹം ഭൈരവമാദിനാഥം.
ഗിരാമഗമ്യം മനസോഽപി ദൂരം
ചരാചരസ്യ പ്രഭവാദിഹേതും.
കരാക്ഷിപച്ഛൂന്യമഥാപി രമ്യം
പരാവരം ഭൈരവമാനതോഽസ്മി.
ശ്രീ ആദിശങ്കരാചര്യ സ്വാമികള്‍ എഴുതിയ കാലഭൈരവാഷ്‌ടകം, കാശി വിശ്വനാഥാഷ്ടകം എന്നിവ ദിനം മുഴുവൻ ജപിക്കുക.
ഇതും വായിക്കുക















