ബോർഡർ-ഗാവാസ്കർ ട്രോഫിയിൽ ഇന്ത്യയെ നയിക്കാൻ സജ്ജനായിരിക്കുകയാണ് പേസർ ജസപ്രീത് ബുമ്ര. രോഹിത് ശർമയുടെ അഭാവത്തിലാണ് താരത്തെ ചുമതലയേൽപ്പിച്ചത്. ശുഭ്മാൻ ഗില്ലിനും ആദ്യ ടെസ്റ്റ് നഷ്ടമാകും. ഇന്ത്യയെ പരിക്കും വല്ലാതെ വലയ്‌ക്കുന്നുണ്ട്. അതേസമയം സ്ക്വാഡിലെ പേസർമാരായ പ്രസിദ്ധ് കൃഷ്ണയും ആകാശ് ദീപും ഹർഷിദ് റാണയും ഇതുവരെയും ഓസ്ട്രേലിയയിൽ കളിച്ചിട്ടില്ല. അതേസമയം മത്സരത്തിന് മുൻപ് നടത്തിയ വാർത്താ സമ്മേളനത്തിൽ മീഡിയം പേസർ ഓൾറൗണ്ടർ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ച മാദ്ധ്യമപ്രവർത്തകനെ ജസ്പ്രീത് ബുമ്ര തിരുത്തിയത് വൈറലായി.
ഒരു മീഡിയം പേസർ ക്യാപ്റ്റനാകുമ്പോൾ എന്തു തോന്നുന്നു എന്നായിരുന്നു മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം. എനിക്കും 150 കിലോമീറ്റർ വേഗതയിൽ പന്തെറിയാനാകും ഫാസ്റ്റ് ബോളർ എന്നെങ്കിലും പറയൂ എന്നായിരുന്നു ബുമ്രയുടെ മറുപടി. ഞങ്ങൾ നേരത്തെ വന്നതിനാൽ മുന്നൊരുക്കം നന്നായി നടത്താനായി. കുറച്ചധികം സമയം വാക്കയിൽ ചെലവഴിക്കാനായി. യുവതാരങ്ങൾ ആദ്യമായാണ് ഇവിടെ എത്തിയത്. പക്ഷേ ഞങ്ങൾ ആദ്യമായി വരുമ്പോൾ ഇതിലും കുറച്ച് സമയമാണ് ലഭിച്ചിട്ടുള്ളത്. എന്നാൽ പരമ്പര വിജയത്തിലാണ് അത് അവസാനിച്ചത്. —ബുമ്ര പറഞ്ഞു.
CAPTAIN JASPRIT BUMRAH TALKS 🐐
– The clarity in words is just phenomenal. pic.twitter.com/AcKDzn40nE
— Johns. (@CricCrazyJohns) November 21, 2024