ഗയാന പാർലമെന്റിനെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനാധിപത്യത്തിനും മാനവികതയ്‌ക്കുമാണ് പ്രഥമ പരിഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ‘ജനാധിപത്യം ആദ്യം, മാനവികത ആദ്യം’ എന്ന മന്ത്രത്തിലൂന്നിയാണ് മുന്നോട്ട് നീങ്ങുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ജനാധിപത്യത്തിന് പ്രഥമ പരിഗണന നൽകുന്നത് എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകാനും വികസനത്തിൽ എല്ലാവരെയും പങ്കാളികളാക്കാനും സാധിക്കും. തീരുമാനങ്ങളുടെ ദിശ നിശ്ചയിക്കാൻ മാനവിതകയാണ് ആദ്യമെന്ന മന്ത്രത്തിന് സാധിക്കുന്നു. മാനവരാശിക്ക് തന്നെ വലിയ ഗുണമേകാൻ ഈ മന്ത്രത്തിന് സാധിക്കുന്നു. ഇന്ത്യയും ഗയാനയും സ്വതന്ത്രമായപ്പോൾ വ്യത്യസ്തമായ വെല്ലുവിളികൾ നേരിടേണ്ടി വന്നിരുന്നു. ഇന്ന് 21-ാം നൂറ്റാണ്ടിൽ ലോകം വ്യത്യസമായ വെല്ലുവിളികളെ അഭിമുഖീകരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇതിന് മുൻപ് ഗയാനയിൽ സന്ദർശനത്തിനെത്തിയ കാര്യവും പ്രധാനമന്ത്രി ഓർമിച്ചു. 14 വർഷം മുൻപായിരുന്നു അതെന്നും ഏറെ കൗതുകത്തോടെയാണ് അന്ന് ഇവിടെ നിന്നും മടങ്ങിയതെന്നും ഗയാനയുടെ ചരിത്രവും സംസ്കാരവും പഠിക്കാനായാണ് എത്തിയതെന്നും പ്രധാനമന്ത്രി ഓർമിച്ചു. ഗയാനയുടെ പരമോന്നത ബഹുമതി നൽകിയതിന് ഗയാനയിലെ ജനങ്ങളോടും ഭരണകൂടത്തോടും നന്ദി പറയുന്നതായും നരേന്ദ്ര മോദി പറഞ്ഞു.















