വിവാഹം കഴിഞ്ഞ് നാലുവർഷത്തിന് ശേഷമാണ് ഭർത്താവ് ഷണ്ഡനാണെന്ന് അറിഞ്ഞതെന്ന് യുവതി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം. ചന്തയിൽ സാരിയും മേക്കപ്പും വളകളുമണിഞ്ഞ് ഭിക്ഷയാചിക്കുമ്പോഴാണ് ഇവർ ഭർത്താവിനെ കൈയോടെ പിടികൂടുന്നത്. ഇതോടെ യുവതി ഞെട്ടി. 2020 ൽ ആഢംബരമായാണ് ഇവരുടെ വിവാഹം നടന്നത്. എന്നാൽ ആരോഗ്യ കാരണങ്ങൾ പറഞ്ഞ് ഭർത്താവ് ലൈംഗിക ബന്ധത്തിന് താത്പ്പര്യം കാണിച്ചിരുന്നില്ല. ഒരു ശസ്ത്രക്രിയക്ക് വിധേയനാകണമെന്ന് പറഞ്ഞ് ഒഴിവാകുന്നതായിരുന്നു പതിവ്. കാര്യം മനസിലാക്കിയതോടെ യുവതി വനിത പൊലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തുകയായിരുന്നു. പരാതി രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണവും ആരംഭിച്ചു.
ഒരുലക്ഷം രൂപയും വീട്ടുപകരണങ്ങളും സ്ത്രീധനമായി നൽകിയിരുന്നു. യുവതിയുടെ ലൈംഗിക ആവശ്യം നിറവേറ്റുന്നത് പതിവായി നിരസിച്ചു. . പിന്നാലെ ഭർത്താവിന്റെയും ബന്ധുക്കളുടെയും സ്വഭാവം മാറി. യുവതിയെ കുറ്റക്കാരിയായി ചിത്രീകരിച്ചു. മർദനവും ഭക്ഷണം നിഷേധിക്കലും പതിവായി.
അസുഖ ബാധിതയാകുമ്പോൾ വീട്ടിലയക്കുന്നതും സ്ഥിരമായി. വീണ്ടും സ്കൂട്ടറും രണ്ടുലക്ഷം രൂപയും സ്ത്രീധനമായി ആവശ്യപ്പെട്ട് പീഡനം തുടർന്നു. ലഭിക്കാതായതോടെ യുവതിയെ വീട്ടിൽ നിന്ന് പുറത്താക്കി. ഇതിനിടെയാണ് ഭർത്താവിനെ യുവതി സമാന ആളുകൾക്കൊപ്പം പിടികൂടുന്നത്. ഇവന്റ് മാനേജ്മെന്റെ കമ്പനിയിലെ മാനേജരെന്ന് പറഞ്ഞായിരുന്നു യുവതിയെ വിവാഹം കഴിച്ചത്. ചിലപ്പോഴൊക്കെ സ്ത്രീകളെ പോലെ വേഷം ധരിക്കേണ്ടിവരുമെന്നും തെറ്റിദ്ധരിപ്പിച്ചിരുന്നു.















