കൂച്ച് ബെഹാർ ട്രോഫിയിൽ മുൻ ഇന്ത്യതാരം വീരേന്ദർ സെവാഗിന്റെ മകൻ ആര്യവീറിന് തകർപ്പൻ ഡബിൾ സെഞ്ച്വറി. ഇന്നത്തെ മത്സരം അവസാനിക്കുമ്പോൾ 229 പന്തിൽ 200 റൺസുമായി പുറത്താവാതെ നിൽക്കുകയാണ് ആര്യവീർ. രണ്ടു സിക്സടക്കം 36 ബൗണ്ടറിയാണ് അതിർത്തി കടത്തിയത്. 87.34 ആയിരുന്നു പ്രഹരശേഷി. 81 ഓവറിൽ 468 റൺസാണ് ഡൽഹി നേടിയത്. ആദ്യ ഇന്നിങ്സിൽ മേഘാലയ 260 റൺസിന് പുറത്തായിരുന്നു.
താരം സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹിയുടെ അവസാന 11ൽ ഇടം നേടിയിരുന്നില്ല. മേഘാലയ്‌ക്ക് എതിരെയായിരുന്നു ആര്യവീറിന്റെ കരുത്തുറ്റ ഡബിൾ. 17-കാരൻ ഒപ്പണിംഗ് വിക്കറ്റിൽ അർണവിനൊപ്പം 180 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്.
അർണവ് ബഗ 114 റൺസ് നേടി. വൻഷ്(43) ജെറ്റ്ലിക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുയർത്താനും ആര്യവിറിനായി. ധന്യ നക്രയ്‌ക്ക് (98*) ഒപ്പം 180 റൺസിന്റെ പാർടണർഷിപ്പുണ്ടാക്കാനും വലം കൈയന് കഴിഞ്ഞു. നേരത്തെ വിനു മങ്കാദ് ട്രോഫിയിൽ ഡിസിഎയ്‌ക്ക് എതിരെ 136 പന്തിൽ 183 റൺസടിച്ച് വാർത്തകളിൽ ഇടംപിടിച്ചിരുന്നു.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഓപ്പണറായിരുന്നു സെവാഗ് 431 ഇന്നിങ്സുകളിലായി 16,892 അന്താരാഷ്‌ട്ര റൺസാണ് നേടിയത്. 38 സെഞ്ച്വറികളും 70 അർദ്ധ സെഞ്ച്വറികളും ഉൾപ്പടെയാണിത്.