ശരീരത്തിന് ആവശ്യമായ പോഷകഘടകങ്ങൾ അടങ്ങിയിരിക്കുന്ന ഭക്ഷണങ്ങളിൽ ഒന്നാണ് മുട്ട. ദിവസവും ഓരോ മുട്ട വീതം കഴിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. എന്നാൽ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് മാത്രമല്ല മുടി മിനുക്കുന്നതിനും തഴച്ചുവളരുന്നതിനും മുട്ട ഗുണകരമാണ്. അതിനായി ഈ പാക്കുകൾ പരീക്ഷിച്ചോളൂ..
തിളക്കമാർന്ന മുടിക്ക് മുട്ടയും ഒലിവ് ഓയിലും

മുടി തഴച്ചുവളരുന്നതിനും മൃദുവാക്കുന്നതിനും സഹായിക്കുന്ന എണ്ണകളിലൊന്നാണ് ഒലിവ് ഓയിൽ. ഒരു മുട്ടയെടുത്ത് ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിലും ചേർത്ത് നനഞ്ഞ മുടിയിൽ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റ് ഈ പാക്ക് മുടിയിൽ വയ്‌ക്കുക. ശേഷം തണുത്ത വെള്ളത്തിൽ മുടി കഴുകാം..
മുടിയുടെ ബലത്തിന് മുട്ടയും യോഗേർട്ടും

മുട്ടയും രണ്ട് ടേബിൾ സ്പൂൺ യോഗേർട്ടും ചേർത്ത് തലയിൽ നന്നായി തേച്ചുപിടിപ്പിക്കുക. മുടിയിഴകളുടെ ആരോഗ്യത്തിനും ബലത്തിനും നല്ലതാണ് യോഗേർട്ട്.
മുടിക്ക് ഈർപ്പം നൽകാൻ മുട്ടയും വെളിച്ചെണ്ണയും

മുടി പെട്ടന്ന് പൊട്ടിപോകുന്നത് തടയാൻ മികച്ച പാക്കാണ് വെളിച്ചെണ്ണയും മുട്ടയും കൊണ്ടുള്ള പാക്ക്. മുടിയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുന്ന പാക്കാണിത്. ഒരു മുട്ടയിൽ രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് നന്നായി ഇളക്കി മുടിയിൽ പുരട്ടുക. 15 മിനിറ്റെങ്കിലും തലയിൽ വച്ച ശേഷം കഴുകി കളയാവുന്നതാണ്.
താരൻ അകറ്റാൻ മുട്ടയും നാരാങ്ങാ നീരും

മുട്ടയും നാരങ്ങാ നീരും നന്നായി ചേർത്തിളക്കി ശിരോചർമ്മത്തിൽ തേച്ച് പിടിപ്പിച്ച് കഴുകി കളയുക. താരൻ അകറ്റാൻ ഉത്തമമാണ് ഈ പാക്ക്.















