ജയ്പൂർ: ദളിത് കോൺഗ്രസ് നേതാവിനെ അവഹേളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ. രാജസ്ഥാനിലെ ദളിത് നേതാവായ ഭജൻലാൽ ജാതവിന്റെ കൈകളിൽ നിന്ന് ഹാരം അണിയുന്നതിനാണ് രാഹുൽ എതിർപ്പ് പ്രകടിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടു. എന്തുകൊണ്ടാണ് സ്വന്തം പാർട്ടി പ്രവർത്തകനിൽ നിന്ന് ഹാരം അണിയാൻ വിസമ്മതിച്ചതെന്ന് അദ്ദേഹം ചോദിച്ചു.
രാഹുൽ രാജസ്ഥാനിലെത്തിയ വേളയിലായിരുന്നു സ്വീകരിക്കാൻ മുൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ഭജൻലാലും ഉൾപ്പടെ എത്തിയത്. അശോക് ഗെലോട്ട് നൽകിയ ഹാരം രാഹുൽ സ്വീകരിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ ഭജൻലാൽ മാലയിടാൻ തുനിഞ്ഞതും വിലക്കുകയായിരുന്നു.
राहुल गांधी को अपनी ही पार्टी के राजस्थान के दलित नेता भजनलाल जाटव के हाथ से माला पहनने में आपत्ति क्यों है?
कांग्रेस और गांधी परिवार ने हमेशा ही दलित समाज को राजनीतिक रूप से उपेक्षित रखने और उनका वोट बैंक की तरह शोषण करने के अलावा और कुछ नहीं दिया। pic.twitter.com/aRrdpiAEHe
— Amit Malviya (@amitmalviya) November 22, 2024
ഗാന്ധി കുടുംബത്തിനെതിരെ രൂക്ഷ വിമർശനങ്ങളാണ് അമിത് മാളവ്യ ഉന്നയിച്ചത്. സമൂഹത്തിന്റെ താഴേ തട്ടിലുള്ളവരെ എന്നും അവഗണിക്കുക മാത്രമാണുണ്ടായതെന്നും അല്ലാതെ ഗാന്ധി കുടുബം അവർക്കായി യാതൊന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം തുറന്നടിച്ചു.