ദുബായിലുള്ള ഒരു ആഡംബര പെന്റ്ഹൗസാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. ബുഗാട്ടി റെസിഡൻസ് ബൈ ബിൻഘാട്ടിയുടെ കോടികൾ വിലമതിക്കുന്ന അത്യാഡംബര പെന്റ്ഹൗസാണ് വൈറലായ സംഗതി. സ്വകാര്യ ബീച്ച് അടക്കമുള്ള സൗകര്യങ്ങൾ പ്രദാനം ചെയ്യുന്ന ഈ ലക്ഷ്വറി റെസിഡൻസ് സ്വന്തമാക്കിയിരിക്കുന്നത് മറ്റാരുമല്ല ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയറാണ്.
View this post on Instagram
നൂറും ഇരുന്നൂറുമല്ല, 456 കോടി രൂപ മുടക്കിയാണ് നെയ്മർ തന്റെ എസ്റ്റേറ്റ് പോർട്ട്ഫോളിയോയിലേക്ക് ബുഗാട്ടി പെന്റ്ഹൗസ് ചേർത്തിരിക്കുന്നത്. അപ്പാർട്ട്മെന്റിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ അന്തംവിട്ടിരിക്കുകയാണ് ആരാധകർ. പ്രൈവറ്റ് ബീച്ച്, പ്രൈവറ്റ് പൂൾ, നെയ്മറിന്റെ ആഡംബര കാറുകൾ പെന്റ്ഹൗസിലേക്ക് എത്തിക്കാൻ കാർ ലിഫ്റ്റ് തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ആഡംബര സൗകര്യങ്ങൾ. ഇതൊന്നും കൂടാതെ, പെന്റ്ഹൗസിൽ നിന്ന് നോക്കിയാൽ ദുബായ് നഗരത്തിന്റെ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യം കാണാനും കഴിയും.
44,000 സ്ക്വയർഫീറ്റിൽ നീണ്ടുനിവർന്ന് കിടക്കുന്ന പെന്റ്ഹൗസിൽ അത്യുന്നത നിലവാരമുള്ള സൗകര്യങ്ങൾ മാത്രമേയുള്ളൂ. ഹൈ-എൻഡ് ബാർ ഏരിയ, മാർബിൾ ബാർ കൗണ്ടർ എന്നിവയും ഇവിടെയുണ്ട്. ക്രീം-വൈറ്റ് തീം ഉപയോഗിച്ച ബെഡ്റൂമും മനംകവരുന്നതാണ്.
വൈറലായ ചിത്രങ്ങൾ കാണാം..