മുൻപ് പലപ്പോഴും ഒരു കാര്യത്തിൽ തന്നെ പല നിലപാടുകൾ സ്വീകരിച്ചതിന്റെ പേരിൽ ട്രോളന്മാർക്ക് വക നൽകിയ താരമാണ് പാർവതി തിരുവോത്ത്. സിനിമയിലെ സ്ത്രീകൾക്ക് നൽകുന്ന പിന്തുണയിലടക്കം കണ്ടു പല നിലപാടുകൾ. മീ ടൂ ആരോപണ വിധേയനായ റാപ്പര്‍ വേടന്‍ നടത്തിയ ക്ഷമാപണ പോസ്റ്റിൽ ലൈക്കിട്ട പാർവതി ഒടുവിൽ രൂക്ഷ വിമർശനം ഉയർന്നതോടെ ന്യായീകരക്കുന്നതും പിന്നീട് ലൈക്ക് പിൻവലിക്കുന്നതും കണ്ടു. എന്നാലിപ്പോൾ പഴയൊരു നിലപാടിലാണ് വീണ്ടും പാർവതിയെ ട്രോളന്മാർ പരിഹസിക്കുന്നത്.
ഒരിക്കൽ സൂപ്പർ സ്റ്റാർ ടൈറ്റിലിനെതിരെ രംഗത്തുവന്ന നടി, നയൻതാരയെ ലേഡി സൂപ്പർ സ്റ്റാർ എന്ന് പലകുറി അഭിസംബോധന ചെയ്തതിനെയാണ് ആൾക്കാർ ചോദ്യം ചെയ്യുന്നത്. ഇവർക്ക് ഒരു നിലപാടും ഇല്ലെന്നാണ് ട്രോളന്മാരുടെ പക്ഷം. എന്നാൽ നയൻതാരയെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിച്ചതിനെ ഇവർ പിന്നീട് വിശദീകരിക്കുന്നുമുണ്ട്.
സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും നൽകുന്നില്ല.സമയം പാഴാക്കലാണ് ‘എന്താണ് സൂപ്പർ സ്റ്റാർ, അങ്ങനെയൊക്കെ വിളിക്കുന്നത് കൊണ്ട് ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളതെന്ന് എനിക്ക് അറിയില്ല. സൂപ്പർ സ്റ്റാർ എന്നാൽ എന്താണെന്ന് എനിക്ക് അറിയില്ല, ഇൻഫ്ലുവൻസ് ആണോ, ഇമേജ് ആണോ, താരാരാധന മൂത്ത് ഭ്രാന്തായവർ ഇട്ടതാണോ, അറിയില്ല. സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ ഞാൻ ഹാപ്പിയായിരിക്കും. സ്റ്റാർ എന്താണെന്നാണ് എനിക്ക് അറിയില്ല’— ഇതായിരുന്നു പഴയൊരു അഭിമുഖത്തിൽ പാർവതി പറഞ്ഞത്.
നയൻതാരയുടെ പോസ്റ്റ് കണ്ടപ്പോൾ തന്നെ പങ്കുവയ്‌ക്കണമെന്ന് തോന്നി. ഒരു വ്യക്തിക്ക്, തനിയെ കരിയർ ബിൾഡ് ചെയ്ത് വന്ന വ്യക്തിക്ക്, സെൽഫ് മെയ്ഡ് വുമണായ ലേഡി സൂപ്പർ സ്റ്റാർ എന്ന് പറയുന്ന നയൻതാരക്ക് അത്തരത്തിൽ ഒരു മൂന്ന് പേജ് തുറന്ന കത്ത് എഴുതേണ്ടി വന്നെങ്കിൽ അവർ അത്തരം മാനസികാവസ്ഥയിലൂടെ കടന്ന് പോയത് കൊണ്ടായിരിക്കാം. അവരെ പിന്തുണയ്‌ക്കണമെന്ന് എനിക്ക് തോന്നി’— പാർവതി പുതിയൊരു അഭിമുഖത്തിൽ പറഞ്ഞു. നായൻ താരയുടെ പോസ്റ്റുകൾ ഷെയർ ചെയ്യുമ്പോഴും സൂപ്പർ സ്റ്റാർ വിശേഷണം ഇടാൻ പാർവതി മറക്കാറുമില്ലെന്ന് ട്രോളന്മാർ ഒർമിപ്പിക്കുന്നു. ഇപ്പോൾ സൂപ്പർ സ്റ്റാറിന്റെ അർത്ഥം മനസിലായത് കാെണ്ടായിരിക്കുമല്ലേ, വിശേഷണം കുഴപ്പമില്ലാത്തതെന്നും അവർ ചോദിക്കുന്നു.
View this post on Instagram
“>