കണ്ണൂർ: ഫിസിയോതെറാപ്പി വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. എറണാകുളം തോപ്പുപടി സ്വദേശിനി ആൻമരിയെയാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ലൂർദ് നഴ്സിംഗ് കോളജിലെ നാലാം വർഷ ഫിസിയോതെറാപ്പി വിദ്യാർത്ഥിയായിരുന്നു.
ഇന്ന് വൈകുന്നേരമാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് ക്ലാസുണ്ടായിരുന്നെങ്കിലും ആൻമരിയ ക്ലാസിലെത്തിയില്ല. ക്ലാസ് കഴിഞ്ഞെത്തിയ മറ്റ് വിദ്യാർത്ഥികളാണ് ആൻമരിയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471-2552056















