ഇടുക്കി ബൈസൺവാലിയിൽ വർഷങ്ങളായി പെൺമക്കളെ പീഡിപ്പിച്ച കേസിൽ അച്ഛനെ പിടികൂടി. സ്കൂളിൽ നടത്തിയ കൗൺസിലിംഗിൽ കുട്ടികളിലൊരാൾ പീഡന വിവരം വെളിപ്പെടുത്തിയതോടെയാണ് വർഷങ്ങളുടെ ക്രൂരത പുറം ലോകമറിഞ്ഞത്.
19 ഉം 17ഉം 16ഉം വയസുള്ള മക്കളെയാണ് ഇയാൾ പീഡിപ്പിച്ചിരുന്നത്. 45-കാരനായ പ്രതി വിവരം പുറത്തു പറയാതിരിക്കാൻ കത്തിക്കാട്ടി ഭീഷണിപ്പെടുത്തിയിരുന്നതായും മകൾ മൊഴി നൽകി. സ്കൂള്‍ അധികൃതർ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടികൾ ചൈൽഡ് ലൈനിൽ പരാതി നൽകി. തുടർന്ന് രാജക്കാട് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടികളുടെ മാതാവ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. ഇവർ മരുന്ന് കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോഴാണ് പ്രതിയുടെ ലൈംഗികാതിക്രമം. വർഷങ്ങളായി ഇയാൾ ലൈംഗികാതിക്രമം തുടർന്നിരുന്നു. പോക്സോ കേസ് രജിസ്റ്റർ ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും.