ചുരുണ്ട മുടിയുള്ള നടിമാർ ഇന്ന് സിനിമയിൽ വളരെ അപൂർവ്വമാണ്. ചുരുണ്ട മുടിയുള്ളവരാകട്ടെ സ്ട്രേറ്റ് ചെയ്താണ് സിനിമയിലും പൊതുമദ്ധ്യേയും പ്രത്യക്ഷപ്പെടാറാണ്. ഇവരിൽ നിന്നെല്ലാം വ്യത്യസ്തയാണ് മെറീന മൈക്കിൾ. എന്നാൽ അടുത്തിടെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ മുടി തനിക്ക് എന്നും പ്രശ്നമായിരുന്നു എന്നാണ് നടി പറഞ്ഞത്.
” ഒരു എംഡിഎംഎ ലുക്കാണ് എന്ന് ഒറ്റവാക്കിൽ പറയാം. ചുരുളൻ മുടിയുള്ള എല്ലാവരെയും ടെററിസ്റ്റ്, നക്സലേറ്റ്, അടിയും പിടിയുമുണ്ടാക്കുന്ന ആളെന്നൊക്കെയാണ് കരുതുന്നത്. പ്ലസ്ടുവരെ മുടി നന്നായി വലിച്ച് കെട്ടി തട്ടമിട്ടാണ് ഞാൻ നടക്കാറ്. അന്ന് മുടി എനിക്ക് ഭയങ്കര ഇൻസെക്യൂരിറ്റിയാണ്.
സ്കൂളിൽ പടിക്കുമ്പോൾ ചിരുളി എന്ന് വിളിച്ച് കളിയാക്കുമായിരുന്നു. മുടിയിൽ ഇഷ്ടപ്പെടണ്ട ഒരു ഫാക്ടറും ഇല്ല. അമ്മയാമെങ്കിൽ നന്നായി എണ്ണ തേപ്പിക്കും. രണ്ട് സൈഡ് പിന്നിയിട്ടാണ് സ്കൂളിൽ പോയിരുന്നത്. അന്ന് എനിക്ക് മുസ്ലീം കാമുകനുണ്ടെന്നാണ് എല്ലാവരും കരുതിയത്. ഏഴാം ക്ലാസ് മുതൽ എത്രയോ വർഷം ഞാൻ മുടി പുറത്ത് കാണിച്ചിട്ടില്ല. എപ്പോഴും തട്ടമിട്ടാണ് എന്റെ നടപ്പ്. മോഡലിംഗ് ചെയ്തു തുടങ്ങിയ സമയത്താണ് മുടിയെ ഇഷ്ടപ്പെട്ട് തുടങ്ങിയതെന്നും മെറീന പറയുന്നു.