മുംബൈ: ഭർത്താവ് തോൽക്കുമെന്ന് ഉറപ്പായതോടെ വോട്ടിംഗ് മെഷിനെ കുറ്റം പറഞ്ഞ് ബോളിവുഡ് നടി സ്വര ഭാസ്കർ രംഗത്ത്. എൻസിപി (ശരദ് പവാർ വിഭാഗം) സ്ഥാനാർത്ഥിയായി അനുശക്തി നഗറിൽ നിന്നാണ് സ്വരയുടെ ഭർത്താവ് ഫവാദ് അഹമ്മദ് മത്സരിച്ചത്.
വോട്ടെണ്ണൽ അവസാന ഘട്ടത്തിൽ എത്തിയപ്പോൾ എൻസിപിയുടെ (അജിത് പറവാർ) സന മാലിക്കിനോട് 3,000 വോട്ടുകൾക്ക് പിന്നിലാണ് ഫഹദ് അഹമ്മദ്. 17 റൗണ്ട് വരെ ഞങ്ങൾ മുന്നിലായിരുന്നു. തെരഞ്ഞടുപ്പ് കമ്മീഷനെ വെറുതെ വിടില്ലെന്നാണ് സ്വരാ ഭാസ്കറിന്റെയും ഭർത്താവിന്റെയും ഭീഷണി.
ഫഹദ് അഹമ്മദിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടിയും സജീവമായിരുന്നു. പ്രചാരണത്തിനിടെ അൾട്രാ ഫെമിനിസ്റ്റ് സ്വര ഭാസ്കർ വിവാദ ഇസ്ലാമത പണ്ഡിതൻ സജ്ജാദ് നൊമാനിയിൽ നിന്ന് അനുഗ്രഹം തേടിയത് വിവാദമായിരുന്നു. തല ദുപ്പട്ട കൊണ്ട് മൂടി പതിവിന് വിപരീതമായാണ് അവർ മൗലനയുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്.
പെൺമക്കളെ “കാഫിർ” ആക്കുന്നത് തടയാൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയക്കുന്നത് ഒഴിവാക്കണമെന്ന് പ്രസംഗിച്ചയാളായിരുന്നു മൗലന. രണ്ട് വർഷത്തിലേറെ ഡേറ്റിംഗിന് ശേഷം 2023 ഫെബ്രുവരിയിലാണ് സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വരയും ഫഹദും വിവാഹിതരായത്. 2023 ഫെബ്രുവരിയിലാണ് സ്‌പെഷ്യൽ മാരേജ് ആക്‌ട് പ്രകാരം സ്വരയും ഫഹദും വിവാഹിതരായത്.















