തിരുവനന്തപുരം: രണ്ട് ജില്ലകളിയായി എക്സൈസ് നടത്തിയ ലഹരിവേട്ടയിൽ രണ്ടര കിലോയിലധികം കഞ്ചാവ് പിടികൂടി. നവായിക്കുളത്ത് 1.5 കിലോ കഞ്ചാവുമായി എക്സൈസ് ഒരാളെ അറസ്റ്റ് ചെയ്തു. നാവായിക്കുളം സ്വദേശി അശോകനാണ് പിടിയിലായത്. വര്ക്കല സർക്കിൾ ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.
മറ്റൊരു കേസിൽ കോട്ടയം നാട്ടകത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ 1.1 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. തിരുവാർപ്പ് സ്വദേശി താരിഫ് പിഎസ് ആണ് പിടിയിലായത്. ആവശ്യക്കാർക്ക് വിതരണം ചെയ്യാനായി ചെറിയ പാക്കറ്റുകളാക്കി കൊണ്ടുപോവുകയായിരുന്ന കഞ്ചാവാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. കോട്ടയം റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ അഖിൽ എ യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.















