ലക്നൗ: യുപിയിലെ സംഭലിലുള്ള ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവ് പ്രകാരം സർവ്വേക്കെത്തിയ അഭിഭാഷക കമ്മിഷന് നേരെ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം. രാവിലെ ആറു മണിക്ക് ജില്ലാ മജിസ്‌ട്രേറ്റ് രാജേന്ദ്ര പാന്‍സിയയുടെ നേതൃത്വത്തിലുള്ള സംഘം എത്തിയത്. പിന്നാലെ സംഘത്തിന് ഇസ്ലാമിസ്റ്റുകളുടെ കല്ലേറുണ്ടായി. നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് അഗ്നിക്കിരയാക്കിയതായും റിപ്പോർട്ടുണ്ട്. അക്രമകാരികളെ പിരിച്ച് വിടാൻ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് ഡിജിപി പ്രശാന്ത് കുമാർ പറഞ്ഞു.
ജുമാമസ്ജിദ് ഹരിഹർ ക്ഷേത്രമാണെന്നും ക്ഷേത്രം തകർത്താണ് മസ്ജിദ് നിർമ്മിച്ചതെന്നും ചൂണ്ടിക്കാട്ടി മഹന്ത് ഋഷിരാജ് ഗിരി സമർപ്പിച്ച ഹർജിയിലാണ് ലക്നൗ ജില്ലാ കോടതി അഭിഭാഷക കമ്മീഷനെ നിയമിച്ചത്. സർവ്വേ നടത്തി ഒരാഴ്ചയ്‌ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ കോടതി നിർദേശിച്ചിരുന്നു.
നവംബർ 19 നാണ് മസ്ജിദിൽ സർവ്വേ ആരംഭിച്ചത്. ആദ്യ ദിവസവും സമാനരീതിയിൽ ഇസ്ലാമിസ്റ്റുകൾ പ്രദേശത്ത് സംഘർഷാവസ്ഥ സൃഷിച്ചിരുന്നു. ഇവർ ജുമാ മസ്ജിദിന് ചുറ്റും തടിച്ചുകൂടി മതപരമായ മുദ്രാവാക്യങ്ങൾ ഉയർത്തുകയായിരുന്നു. ഒടുവിൽ വർഗീയ സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്ന ആരെയും വെറുതെ വിടരുതെന്ന സർക്കാർ ഉത്തരവ് ഉണ്ടെന്നും , കർശന നടപടി ഉണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകിയിരുന്നു.
കാശി വിശ്വനാഥ ക്ഷേത്ര കേസിൽ ഉൾപ്പെട്ട പ്രശസ്ത അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിനാണ് വാദിഭാഗത്തിന് വേണ്ടി ഹാജരായത്.. 1529-ൽ മുഗൾ ചക്രവർത്തി ബാബർ നശിപ്പിച്ച ഹരിഹർ മന്ദിറിന്റെ സ്ഥലത്താണ് പള്ളി പണിതതെന്നും ജെയിൻ വാദിച്ചു.
1178 മുതല്‍ 1193 വരെയുള്ള പൃഥ്വിരാജ് ചൗഹാന്റെ ഭരണകാലത്താണ് ഹരിഹര ക്ഷേത്രം നിര്‍മിച്ചത്. ഇക്കാലയളവില്‍ പൃഥ്വിരാജ് ചൗഹാന്‍ സംഭാലിന് രണ്ടാം തലസ്ഥാന പദവി നല്‍കിയിരുന്നു. മുഗള്‍ ആക്രമണകാലത്ത് പൃഥ്വിരാജ് ചൗഹാന്റെ സൈനികത്താവളമായിരുന്നതും ഈ പ്രദേശമാണ്. പിന്നീട് ബാബറിന്റെ ഭരണകാലത്താണ് ഈ ക്ഷേത്രം പള്ളിയാക്കിയതെന്ന് ചരിത്രരേഖകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.















