വിദ്യാഭ്യാസം ജീവിത വിജയം കൊണ്ടുവരുമെന്നാണ് പൊതുവെ പറയാറ്. ജീവിതം പലപ്പോഴും പ്രവചനാതീതമാകുമ്പോൾ ഇതൊന്നും പലരുടെയും കാര്യത്തിൽ യാഥാർത്ഥ്യമാകാറില്ല. അത്തരം ഒരു വ്യക്തിയുടെ വീഡിയോയാണ് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. എഞ്ചിനീയറായ യുവാവ് ഇപ്പോൾ ബെംഗളൂരു നഗരത്തിൽ ഭിക്ഷയെടുത്താണ് ജീവിക്കുന്നത്. ശരത്ത് യുവരാജ എന്ന വ്ലോഗറാണ് യുവാവിനെ പരിചയപ്പെടുത്തുന്നത്. .
ജീർണ്ണിച്ച പിങ്ക് ടീ ഷർട്ടും ജീൻസും ധരിച്ച യുവാവിനെ വ്ലോഗ് ചിത്രീകണത്തിനിടെയാണ് ശരത്ത് യുവരാജ കണ്ടുമുട്ടുന്നത്. ഇംഗ്ലീഷിൽ ഒഴുക്കൊടെയാണ് സംസാരം. ബെംഗളൂരു ഗ്ലോബൽ വില്ലേജിലെ മിൻറ്ട്രീ, ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന എഞ്ചിനീയറാണ് താനെന്ന് അദ്ദേഹം വീഡിയോയിൽ പറയുന്നു. അച്ഛന്റെയും അമ്മയുടെയും അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ കടുത്ത മദ്യപാനിയായി. അതോടെ വർഷങ്ങളോളം പ്രണയിച്ച കാമുകിയും ഉപേക്ഷിച്ചു. ഇത് കരിയറിനെ ബാധിച്ചുവെന്നും യുവാവ് പറയുന്നു.
ആൽബർട്ട് ഐസ്റ്റീനെ കുറിച്ചും ആപേക്ഷിക സിദ്ധാന്തത്തെ കുറിച്ചും 17 -ാം നൂറ്റാണ്ടിലെ ജർമ്മൻ ഫിലോസഫിയെ കുറിച്ചും യുവാവ് സംസാരിക്കുന്നുണ്ട്. പലപ്പോഴും വാക്കുകൾ കിട്ടാൻ യുവാവ് ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. വീഡിയോ ശ്രദ്ധ നേടിയതിന് പിന്നാലെ നിരവധി പേരാണ് പ്രതികരണവുമായി എത്തിയത്. അദ്ദേഹത്തിന് പണം നൽകുന്നതിനേക്കാൾ നിംഹാൻസ് പോലുള്ള ഏതെങ്കിലും നല്ല മാനസികാരോഗ്യ കേന്ദ്രത്തിലെത്തിക്കാൻ പലരും നിർദ്ദേശിച്ചു. ജീവിതം പ്രവചാനാതീതമാണെന്ന് ഓർമ്മപ്പെടുത്തലാണ് ഇതെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.
View this post on Instagram