ആറാം തമ്പുരാൻ സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ഒടുവിൽ ഉണ്ണികൃഷ്ണന്റെ ചെവിക്കല്ല് നോക്കി സംവിധായകൻ രഞ്ജിത്ത് അടിച്ചുവെന്ന് സംവിധായകൻ ആലപ്പി അഷ്റഫ് . ഒടുവിൽ പറഞ്ഞ തമാശ പറഞ്ഞ രഞ്ജിത്തിന് ഇഷ്ടപ്പെട്ടില്ലെന്നും , അതിന്റെ പേരിലാണ് ആ വയോധികനെ മർദ്ദിച്ചതെന്നും ആലപ്പി അഷ്റഫ് തന്റെ യൂട്യൂബ് ചാനലിൽ പറയുന്നു.
ആറാം തമ്പുരാന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ ഏതാനും നാൾ ഞാനുണ്ടായിരുന്നു. ചെറിയ ഒരു വേഷവും ഞാൻ അതിൽ ചെയ്തിരുന്നു. ഒരിക്കല്‍ ഒടുവില്‍ ഉണ്ണികൃഷ്ണന്‍ രഞ്ജിത്തിനോട് എന്തോ ഒരു തമാശ പറഞ്ഞു. മദ്യപിച്ച് അഹങ്കാരം തലയ്‌ക്ക് പിടിച്ചിരുന്ന രഞ്ജിത്തിന് ആ തമാശ ഇഷ്ടപ്പെട്ടില്ല. അദ്ദേഹം ഉടൻ ഒടുവിലിന്റെ ചെവിക്കല്ല് നോക്കി ഒറ്റ അടിയാണ് അടിക്കുന്നത് . ആ അടികൊണ്ട് ഒടുവിൽ കറങ്ങി നിലത്തുവീണു. നിരവധി രോഗങ്ങൾക്ക് മരുന്ന് കഴിക്കുന്ന ആരോഗ്യമില്ലാത്ത ഒടുവിൽ , അദ്ദേഹത്തെ എല്ലാവരും കൂടി പിടിച്ചു എഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹത്തിന് കണ്ണ് കാണാന്‍ പറ്റാതെ നിൽക്കുന്ന അവസ്ഥയായിരുന്നു.
നിറകണ്ണുകളോടെ ഒടുവിൽ നിന്നു. അത് എല്ലാവർക്കും വലിയ ഷോക്കായി പോയി . രഞ്ജിത്തിന്റെ ഈ പ്രവൃത്തിയോട് എല്ലാവരും എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും രഞ്ജിത്ത് അതൊന്നും കാര്യമാക്കിയില്ല . ഒടുവില്‍ മാനസികമായും അദ്ദേഹം തകര്‍ന്നു. പിന്നീടുള്ള ദിവസങ്ങളില്‍ ഞാൻ ശ്രദ്ധിച്ചിരുന്നു അദ്ദേഹത്തിന്റെ കളിയും ചിരിയും മാഞ്ഞു. അദ്ദേഹം സെറ്റിൽ വന്നാൽ കളിയും , ചിരിയുമായി എല്ലാവരെയും രസിപ്പിക്കുമായിരുന്നു . എന്നാൽ ഈ അടിയോടൊപ്പം ഒടുവിലിന്റെ ഹൃദയവും തകര്‍ന്നുപ്പോയി. അതില്‍ നിന്ന് മോചിതനാകാന്‍ ഏറെ നാള്‍ എടുത്തു’- ആലപ്പി അഷ്റഫ് പറഞ്ഞു.















