ഐപിഎൽ മെഗാലേലത്തിൽ കോടികൾ വാരിയെറിഞ്ഞ് ടീമുകൾ. ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിനെ ചരിത്രത്തിലെ ഏറ്റവും വലിയ തുക നൽകിയാണ് ലക്നൗ സൂപ്പർ ജയൻ്റ്സ് സ്വന്തമാക്കിയത്. ഹൈദരാബാദുമായി നീണ്ടുനിന്ന പോരാട്ടത്തിനൊടുവിൽ ഡൽഹിയുടെ ആർടിഎമ്മും അതിജീവിച്ചാണ് പന്തിനെ ലക്നൗ ഉടമ സഞ്ജീവ് ഗോയങ്ക വലയെറിഞ്ഞ സ്വന്തമാക്കിയത്. 27 കോടി രൂപയാണ് പന്തിന് വേണ്ട് ലക്നൗ മുടക്കിയത്. ശ്രേയസിന്റെ 26.75 കോടി എന്ന റെക്കോർഡാണ് മിനിട്ടുകളുടെ വ്യത്യാസത്തിൽ തരിപ്പണമായത്.
ജോസ്ബട്ലറെ കൊണ്ടുപോകാൻ രാജസ്ഥാൻ ശ്രമിച്ചെങ്കിലും ഗുജറാത്തിന്റെ ലേലം വിളിക്ക് മുന്നിൽ പതറുകയായിരുന്നു. 15.75 കോടിക്കാണ് ബട്ലറെ ഗുജറാത്ത് സക്വാഡിലെത്തിച്ചത്.ആർസിബിയുടെ വെല്ലുവിളി മറികടന്നാണ് മുൻ കൊൽക്കത്ത താരമായ മിച്ചൽ സ്റ്റാർക്കിനെ 11.75 കോടിക്ക് ഡൽഹി ടീമിലെത്തിച്ചത്. കഴിഞ്ഞ താരലേലത്തിലെ വിലയേറിയ താരമായ മിച്ചൽ സ്റ്റാർക്കിന് ഇത്തവണ വിലയിടിവായിരുന്നു സംഭവിച്ചത്.
#RishabhPant | #tamiljanam | #IPLAuction | #IPLAuction2025 | #IPL2025 | #lucknowsupergiants | pic.twitter.com/SOfRMyvoLp
— Tamil Janam (@TamilJanamNews) November 24, 2024