വിവാഹ ചടങ്ങളുകളുടെ ഭാഗമായി കുതിരയിൽ പോവുകയായിരുന്ന വരന്റെ കഴുത്തിൽ കിടന്ന നോട്ടുമാലയിൽ നിന്ന് പണം കട്ട് വിരുതൻ. എന്നാൽ വിവാഹത്തിന് പോകാതെ കുതിരയിൽ നിന്നിറങ്ങിയ വരൻ പാഞ്ഞത് കള്ളന് പിന്നാലെ. പിക്കപ്പ് വാനിലാണ് കള്ളൻ രക്ഷപ്പെട്ടത്. തുടർന്ന് വരനും സംഘവും പിന്നാലെ പാഞ്ഞു. റോഡിൽ വച്ച് പിക്കപ്പ് വാനിൽ വലിഞ്ഞു കയറിയ വരൻ വിൻഡോയിലൂടെ ഡ്രൈവർ കാബിനിൽ കടന്നുകൂടി കള്ളനെ പൊതിരെ തല്ലുകയായിരുന്നു. കൂടെയെത്തിയവർ ബൈക്ക് കുറുകെയിട്ട് വാൻ നിർത്തിച്ചു.
അടി തുടങ്ങിയതോടെ ഇയാൾ ഡ്രൈവർ സീറ്റിൽ നിന്ന് പതിയെ താഴെയിറങ്ങി. പിന്നാലെ വരനൊപ്പമുണ്ടായിരുന്നവരും യുവാവിനെ കൈകാര്യം ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. യുപിയിലെ മീററ്റിലായിരുന്നു സംഭവം. അരിശം തീരാതെ വരൻ യുവാവിന്റെ മുഖത്ത് തുരുതുരെ ഇടിക്കുന്നതും കാണാമായിരുന്നു. കൂടെയുണ്ടായിരുന്നവരെ തടയാതെ തല്ലാൻ കൂടുകയായിരുന്നു.