സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ അഖിൽ എൻആർഡിയുടെ വിവാഹം നടന്നു. സുഹൃത്തായ മേഘയെയാണ് അഖിൽ താലി ചാർത്തി സ്വന്തമാക്കിയത്. നിരവധി സോഷ്യൽ മീഡിയ താരങ്ങളാണ് വിവാഹത്തിൽ പങ്കെടുക്കാനെത്തിയത്. വിവാഹ ചിത്രങ്ങളും വീഡിയോകളും സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഏറെ നാൾ നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
അഖിലിന് സുഹൃത്തുക്കൾ നൽകിയ വിവാഹസമ്മാനം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇരുവരും ഒന്നിച്ചുനിൽക്കുന്ന കൂറ്റൻ ഫോട്ടോ ഫ്രെയിമാണ് സുഹൃത്തുക്കൾ സമ്മാനമായി നൽകിയത്. പത്തോളം പേർ തലയിൽ ചുമന്ന് അഖിലിന് കൈമാറുന്ന വീഡിയോ ശ്രദ്ധേയമാകുന്നുണ്ട്. രണ്ട് വർഷത്തിന് മുമ്പായിരുന്നു അഖിലിന്റെയും മേഘയുടെയും വിവാഹനിശ്ചയം നടന്നത്.
ജനങ്ങളുടെ പിന്തുണയോടെയാണ് താൻ മുന്നോട്ട് പോകുന്നതെന്നും അവരുടെ സാന്നിധ്യത്തിൽ വിവാഹം കഴിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും അഖിൽ പ്രതികരിച്ചു. ഇനി തങ്ങൾ ഒരുമിച്ചുള്ള വീഡിയോകളായിരിക്കും വരുന്നതെന്നും അഖിൽ പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ധാരാളം ആരാധകരുള്ള താരമാണ് അഖിൽ എൻആർഡി. സമകാലിക വിഷയങ്ങളെ ആസ്പദമാക്കി കോമഡി രൂപേണ ചെയ്യുന്ന താരത്തിന്റെ വീഡിയോകൾ പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. വിവാഹനിശ്ചയ സമയത്ത് മേഘയുടെ തലയിൽ തൊട്ട് മറ്റൊരു പെണ്ണിന്റെയും മുഖത്ത് നോക്കില്ലെന്ന് പറഞ്ഞ് സത്യം ചെയ്യുന്ന അഖിലിന്റെ വീഡിയോ ഏറെ വൈറലായിരുന്നു.