ന്യൂഡൽഹി: ജാമ്യ വ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് നിരോധിത ഭീകരസംഘടനായ പിഎഫ്ഐയുടെ നേതാവ് സുപ്രീംകോടതിയിൽ. അബ്ദുൾ റസാഖാണ് ഹജ്ജിന് പോകാൻ അനുവാദം നൽകണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്.
ഹജ്ജിന് പോകാനുള്ള അപേക്ഷ നൽകാൻ കോടതി നിർദ്ദേശിച്ചു. എന്നാൽ കേസ് നിലനിൽക്കുന്നതിനാൽ അനുവാദം നൽകാൻ ആകില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ഒടുവിൽ ജാമ്യവ്യവസ്ഥയിലെ ഇളവ് സംബന്ധിച്ച് അടുത്ത വാദത്തിൽ തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി. അടുത്തവാദം ഡിസംബർ 2 ന് കേൾക്കും
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ 2022 മാർച്ച് 10 നാണ് അബ്ദുൾ റസാഖിനെ അറസ്റ്റ് ചെയ്തത്. 2023 ഓഗസ്റ്റിലാണ് കർശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പോപ്പുലര്‍ ഫ്രണ്ടിന്റെ മലപ്പുറം പെരുമ്പടപ്പിലെ ഡിവിഷന്‍ പ്രസിഡന്റായിരുന്നു അബ്ദുള്‍ റസാഖ് പീടിയയ്‌ക്കൽ.
2006-ൽ കേരളത്തിൽ രൂപം കൊണ്ട പി.എഫ്.ഐ.യുടെ ആസ്ഥാനം ഡൽഹിയിലാണ്. ഇന്ത്യയിലെ പാർശ്വവത്‌കരിക്കപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നവെന്നാണ് പിഎഫ്ഐ അവകാശപ്പെടുന്നത്. എന്നാൽ ഇതിന്റെ മറവിൽ ഇസ്ലാമിക ഭീകരവാദമാണ് ഇവർ നടത്തിയത്. 2022 ലാണ് കേന്ദ്രസർക്കാർ പിഎഫ്ഐയെ നിരോധിച്ചത്.