എംപിമാർക്ക് പാർലമെന്റിൽ ഇനി ഡിജിറ്റൽ ഹാജരും; പാർലമെന്റിനെ കടലാസ് രഹിതമാക്കാനുളള ശ്രമങ്ങളിൽ നിർണായക ചുവടുവെയ്പ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

എംപിമാർക്ക് പാർലമെന്റിൽ ഇനി ഡിജിറ്റൽ ഹാജരും; പാർലമെന്റിനെ കടലാസ് രഹിതമാക്കാനുളള ശ്രമങ്ങളിൽ നിർണായക ചുവടുവെയ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 25, 2024, 10:24 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: 18ാം ലോക്‌സഭയുടെ മൂന്നാം സെക്ഷനിൽ പങ്കെടുക്കാനെത്തിയ എംപിമാരെ ഒരു മാറ്റം പാർലമെന്റിൽ കാത്തിരിക്കുന്നുണ്ടായിരുന്നു. ഡിജിറ്റൽ ഹാജർ. നാല് കൗണ്ടറുകളിലായി ക്രമീകരിച്ച ടാബുകളിൽ ഡിജിറ്റൽ പേന കൊണ്ട് ഹാജർ മാർക്ക് ചെയ്താൽ മാത്രം മതി. പാർലമെന്റിനെ കടലാസ് രഹിതമാക്കാനുളള സ്പീക്കർ ഓം ബിർലയുടെ ശ്രമങ്ങളിൽ നിർണായക ചുവടുവെയ്പ്.

ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലാതെ അംഗങ്ങൾ പുതിയ മാറ്റത്തെ സ്വീകരിക്കുകയാണ്. മുൻപുണ്ടായിരുന്ന രജിസ്റ്റർ സംവിധാനവും കൗണ്ടറുകളിൽ നിലനിർത്തിയിട്ടുണ്ടെങ്കിലും അംഗങ്ങളോട് ഡിജിറ്റൽ ഹാജർ ഉപയോഗപ്പെടുത്താനാണ് സ്പീക്കർ നൽകുന്ന നിർദ്ദേശം.

സെക്കൻഡുകൾക്കുള്ളിൽ ഹാജർ രജിസ്റ്റർ ചെയ്യും

എംപിമാർക്ക് മെനുവിൽ നിന്ന് അവരുടെ പേരുകൾ തെരഞ്ഞെടുക്കാം. പിന്നാലെ ഒപ്പിടാനുളള കോളവും തെളിയും. കൗണ്ടറിലുളള ഡിജിറ്റൽ പേന കൊണ്ട് ഒപ്പിടാം. ഇതിന് ശേഷം സബ്മിറ്റ് കൊടുത്താൽ സഭാ രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തും.

പുതിയ സംവിധാനത്തിൽ എംപിമാർ ഹാജർ രേഖപ്പെടുത്തുന്നതിന്റെ വീഡിയോ ലോക്‌സഭാ സ്പീക്കർ ഓം ബിർല സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഇന്നൊവേഷന്റെയും ടെക്‌നോളജിക്കുമൊപ്പം ലോക്‌സഭയും മുന്നോട്ടു കുതിക്കുകയാണെന്ന് അദ്ദേഹം എക്‌സിൽ കുറിച്ചു. ലളിതവും സൗകര്യപ്രദവുമാണ് പുതിയ ഹാജർ രീതിയെന്നാണ് അംഗങ്ങളുടെ പ്രതികരണമെന്നും അദ്ദേഹം കുറിച്ചു.

തുടക്കമായതിനാൽ എംപിമാരുടെ സഹായത്തിനായി നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററിൽ നിന്നുളള സാങ്കേതിക വിദഗ്ധരും ഓരോ കൗണ്ടറിലുമുണ്ട്. നേരത്തെ മൊബൈലിൽ അറ്റൻഡൻസ് രേഖപ്പെടുത്താനുളള സംവിധാനമുണ്ടായിരുന്നു.

Tags: Online digital attendancePaperless Parliamentom-birlaLok Sabha Speakerലോക്‌സഭഡിജിറ്റൽ ഹാജർഎംപിDigital attendance Parliament
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies