പുഷ്പ-2 നിർമാതാവ് രവി ശങ്കറിനെതിരെ പരസ്യ വിമർശനവുമായി സംഗീത സംവിധായകൻ ദേവശ്രീ പ്രസാദ്. ചിത്രത്തിലെ സംഗീത സംവിധായകനും നിർമാതാവും തമ്മിൽ തർക്കങ്ങളുണ്ടെന്ന വാർത്തകൾ അടുത്തിടെ വലിയ തോതിൽ പ്രചരിച്ചിരുന്നു. ദേവശ്രീ പ്രസാദ് കൃത്യസമയത്ത് ഗാനങ്ങൾ നൽകുന്നില്ലെന്നായിരുന്നു രവി ശങ്കറിന്റെ ആരോപണം. ഇതിനെതിരെ പൊതുവേദിയിൽ മറുപടി പറയുകയാണ് ദേവശ്രീ പ്രസാദ്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചെന്നൈയിൽ നടന്ന പരിപാടിയിലായിരുന്നു പരസ്യ വിമർശനം.
സ്നേഹം ഉള്ളിടത്താണ് പരിഭവങ്ങൾ ഉണ്ടാകുന്നതെന്നും എന്നാൽ നിർമാതാവിന് തന്നോടുള്ള സ്നേഹത്തേക്കാൾ കൂടുതൽ പരാതികളാണെന്നും ദേവശ്രീ പ്രസാദ് തുറന്നുപറഞ്ഞു. പാട്ടും പശ്ചാത്തലസംഗീതവും കൃത്യസമയത്ത് നൽകുന്നില്ലെന്ന് പറഞ്ഞ് തന്നെ അദ്ദേഹം കുറ്റപ്പെടുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പുഷ്പ 2 -ന്റെ പ്രമോഷൻ പരിപാടികളാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിലേക്കും പുഷ്പ ടീം ഉടനെത്തുമെന്നാണ് വിവരം. ഡിസംബർ അഞ്ചിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.















