"വി മുരളീധരൻ അദ്ധ്യക്ഷപദവിക്ക് റെഡി, ശോഭയും എം.ടി രമേശും സന്ദർഭം നോക്കി ആഞ്ഞടിച്ചു; എന്തൊക്കെയാണ് തള്ളിവിടുന്നത്? മൂന്ന് ദിവസമായി ചവറ് വാർത്തകൾ തന്നെ"
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“വി മുരളീധരൻ അദ്ധ്യക്ഷപദവിക്ക് റെഡി, ശോഭയും എം.ടി രമേശും സന്ദർഭം നോക്കി ആഞ്ഞടിച്ചു; എന്തൊക്കെയാണ് തള്ളിവിടുന്നത്? മൂന്ന് ദിവസമായി ചവറ് വാർത്തകൾ തന്നെ”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 12:14 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ബിജെപി സംസ്ഥാന നേതൃത്വത്തിൽ പൊട്ടിത്തെറി സംഭവിച്ചുവെന്ന തരത്തിൽ വരുന്ന മാദ്ധ്യമവാർത്തകളെ തള്ളി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കഴിഞ്ഞ മൂന്നുദിവസമായി ബിജെപി സംസ്ഥാന നേതാക്കളുടെ പേരിൽ മാദ്ധ്യമങ്ങൾ പടച്ചുവിടുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ചവറ് വാർത്തകൾക്ക് പിന്നാലെയാണ് മാദ്ധ്യമങ്ങളെന്നും സുരേന്ദ്രൻ പ്രതികരിച്ചു.. എറണാകുളത്ത് നടക്കുന്ന സംസ്ഥാന പഠന ശിബിരത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

“അദ്ധ്യക്ഷപദവിക്ക് വി. മുരളീധരൻ റെഡിയായി, ശോഭാ സുരേന്ദ്രൻ ആഞ്ഞടിച്ചു, കൃഷ്ണദാസും എം.ടി രമേശും സന്ദർഭം നോക്കി ആഞ്ഞടിച്ചു, വേറെ ജോലിയില്ലേ.. എന്തൊക്കെയാണ് തള്ളിവിടുന്നത്.
ഭാരതീയ ജനതാ പാർട്ടിയും ദേശീയ ജനാധിപത്യ സഖ്യം എന്താണെന്ന് അറിയാത്തതുപോലെയാണ് കഴിഞ്ഞ മൂന്നുദിവസമായി മാദ്ധ്യമങ്ങൾ തുള്ളിക്കൊണ്ടിരിക്കുന്നത്.
മാദ്ധ്യമങ്ങൾ നിരാശരാകേണ്ടി വരും, ഇന്ന് വൈകിട്ട് യോ​ഗം കഴിയുമ്പോൾ നിങ്ങൾ വരിക.
സജീവ അം​ഗത്വം, പ്രാഥമിക അം​ഗത്വം എന്നിവയെക്കുറിച്ച് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ യോ​ഗം.
എന്തൊക്കെയാണ് നിങ്ങൾ എഴുതിവിടുന്നത്
15 കൊല്ലമായി ഡൽഹിയിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വി. മുരളീധരൻ രാജ്യസഭാം​ഗത്വം നഷ്ടമായതിനെ തുടർന്ന് കേരള അദ്ധ്യക്ഷ പദവി പിടിക്കാൻ ശ്രമിക്കുന്നു. നിങ്ങൾ പറയുന്നതിൽ എന്തെങ്കിലുമൊരു അടിസ്ഥാനമുണ്ടോ? ഈ രീതിയിലുള്ള ചവറ് വാർത്തകളുമായാണോ രാവിലെ തന്നെ നിങ്ങൾ വരുന്നത്? കഴിഞ്ഞ മൂന്ന് ദിവസമായി വെറും ചവറ് വാർത്തകളുമായാണ് നിങ്ങൾ വരുന്നത്. മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് വെറും 15 സീറ്റാണ്. ഇതേക്കുറിച്ച് ഒരക്ഷരം മാദ്ധ്യമങ്ങൾ ചർച്ച ചെയ്തിട്ടില്ല. ചേലക്കരയിൽ കോൺ​ഗ്രസ് തോറ്റമ്പി. അതിലും നിങ്ങൾ ഒരക്ഷരം ചർച്ച ചെയ്തില്ല.
മാദ്ധ്യമങ്ങൾ‌ എഴുതിപ്പിടിപ്പിച്ച ഒരു കാര്യവും ഇവിടെ സംഭവിക്കാൻ പോകുന്നില്ല. ചെവിയിൽ നുള്ളിക്കോ.. യോ​ഗം കഴിയുമ്പോൾ നിങ്ങൾക്ക് നിരാശരായി പോകേണ്ടി വരും. ” സുരേന്ദ്രൻ പ്രതികരിച്ചു.

ഉപതരെഞ്ഞെടുപ്പ് ഫലം എത്തിക്കഴിഞ്ഞപ്പോൾ പാലക്കാട് ബിജെപി സ്ഥാനാർത്ഥി പരാജയപ്പെട്ട വിഷയം മാത്രം കേന്ദ്രീകരിച്ച് മാദ്ധ്യമങ്ങൾ വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. കേരളത്തിലെ ബിജെപി നേതാക്കളെല്ലാം സുരേന്ദ്രനെതിരെ രം​ഗത്തുവന്നുവെന്നും സംസ്ഥാന അദ്ധ്യക്ഷനെ മാറ്റണമെന്ന ആവശ്യം ശക്തമാവുകയാണെന്നായിരുന്നു പല പ്രമുഖ മാദ്ധ്യമങ്ങളും പ്രചരിപ്പിച്ചിരുന്നത്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ പ്രതികരണം.

Tags: BJPK Surendranmt ramesh
ShareTweetSendShare

More News from this section

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

Latest News

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies