തൃശൂർ: തൃശൂർ പൂരം അലങ്കോലപ്പെടുത്തിയത് പൊലീസെന്ന് തിരുവമ്പാടി ദേവസ്വം. പൊലീസിന്റെ ഇടപെടലും വീഴ്ചകളും ദേവസ്വം ബോർഡ് ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് തിരുവമ്പാടി ദേവസ്വത്തിന്റെ വിമർശനം.
പൂരം എഴുന്നള്ളിപ്പിൽ പൊലീസ് ഇടപെട്ടുവെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തു. പൊതുജനങ്ങൾക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചുവെന്നും തിരുവമ്പാടി ദേവസ്വം വ്യക്തമാക്കി.
പൊലീസിന്റെ ഇടപെടൽ മൂലം മഠത്തിൽവരവ് പേരിന് വേണ്ടിമാത്രമായി ചുരുക്കി. നിഷ്കളങ്കരായ പൂരപ്രേമികളെ തടയുന്നതിനായി ബലപ്രയോഗം നടത്തി. പൂരം നടത്തിപ്പിൽ മതിയായ കാരണങ്ങളില്ലാതെയാണ് പൊലീസ് ഇടപെട്ടത്. ഏകപക്ഷീയമായും അപക്വമായും പെരുമാറിയെന്നും ബൂട്ടിട്ട് ക്ഷേത്ര പരിസരത്ത് പൊലീസ് കയറിയെന്നും തിരുവമ്പാടി ദേവസ്വം സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി.