ഭാര്യ ആർതിക്ക് സർപ്രൈസായി പിറന്നാളാശംസകൾ നൽകുന്ന ശിവകാർത്തികേയന്റെ വീഡിയോ അടുത്തിടെ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഭാര്യയുടെ പിറന്നാൾ ദിവസമായ നവംബർ 14-നാണ് ശിവകാർത്തികേയൻ വീഡിയോ പോസ്റ്റ് ചെയ്തത്. 12 ദിവസം കൊണ്ട് 100 മില്യൺ ആളുകളാണ് വീഡിയോ കണ്ടത്. ആദ്യമായി 100 മില്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയ ആദ്യ തെന്നിന്ത്യൻ നടനായി മാറിയിരിക്കുകയാണ് ശിവകാർത്തികേയൻ.
പുതിയ ചിത്രം അമരനിലെ മേജർ മുകുന്ദ് വരദരാജനായാണ് ശിവകാർത്തിയേകൻ ആർതിക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അടുക്കളയിൽ ജോലി ചെയ്ത് നിൽക്കുന്ന ആർതിയെ പുറകിലൂടെ പോയി പേടിപ്പിക്കാൻ നോക്കുന്നതാണ് വീഡിയോ. പട്ടാള വേഷത്തിലെത്തുന്ന ശിവകാർത്തികേയനെ കണ്ടതോടെ ഞെട്ടി നിൽക്കുന്ന ആർതിയാണ് വീഡിയോയിലെ താരം. ഹാപ്പി ഹാപ്പി ബർത്ഡേ ആർതി എന്ന് കുറിച്ചുകൊണ്ട്, അമരനിലെ ഹിറ്റ് ഗാനത്തോടൊപ്പമാണ് ശിവകാർത്തികേയൻ വീഡിയോ പങ്കുവച്ചത്. ഹൃദയസ്പർശിയായ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായിരുന്നു.
View this post on Instagram
മുറപ്പെണ്ണായ ആർതിയെയാണ് ശിവകാർത്തികേയൻ വിവാഹം കഴിച്ചത്. ഇരുവരുടെയും പ്രണയവും വിവാഹവും തുറന്നുപറയുന്ന അഭിമുഖം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ശിവകാർത്തികേയനെ പോലെ ആർതിക്കും സാമൂഹ്യമാദ്ധ്യമങ്ങളിൽ നിരവധി ആരാധകരാണുള്ളത്.