അങ്ങനെയങ്ങ് മറന്നാലോ!! "പിണറായി വിജയനുമായി പലതവണ ചർച്ച നടത്തി, ജമാഅത്തെ ഇസ്ലാമിയുടെ വോട്ടും പിന്തുണയും സിപിഎം വാങ്ങി; ഒടുവിൽ ഭീകരസംഘടനയെന്ന വിളിയും"
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home News Kerala

അങ്ങനെയങ്ങ് മറന്നാലോ!! “പിണറായി വിജയനുമായി പലതവണ ചർച്ച നടത്തി, ജമാഅത്തെ ഇസ്ലാമിയുടെ വോട്ടും പിന്തുണയും സിപിഎം വാങ്ങി; ഒടുവിൽ ഭീകരസംഘടനയെന്ന വിളിയും”

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 03:56 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ബിജെപിയെ തോൽപ്പിക്കാൻ കോൺഗ്രസിനും ഇടതുപക്ഷത്തിനും പിന്തുണ നൽകിയിട്ടുണ്ടെന്ന് തുറന്നുസമ്മതിച്ച് ജമാഅത്തെ ഇസ്ലാമി ഹിന്ദ് കേരള അമീർ പി. മുജീബ് റഹ്മാൻ. മുഖ്യമന്ത്രി ജനങ്ങളോട് പച്ചക്കള്ളം പറയുകയാണ്. പിണറായി വിജയനുമായി പലതവണ ചർച്ച നടത്തിയിട്ടുണ്ടെന്നും കേരള അമീർ പി. മുജീബ് റഹ്മാൻ പ്രതികരിച്ചു. പിന്തുണയ്‌ക്കാതെ ഇരിക്കുമ്പോൾ ഭീകര സംഘടനയാക്കുന്ന സിപിഎമ്മിന്റെ സമീപനത്തെയാണ് ജമാഅത്തെ ഇസ്ലാമി ചോദ്യം ചെയ്തത്.

മുഖ്യമന്ത്രിക്ക് സ്ഥലജലഭ്രമം സംഭവിച്ചു. പൂർവകാലത്തെ റദ്ദ് ചെയ്യുന്ന പ്രസ്താവനകളാണ് പിണറായി വിജയൻ നടത്തിയിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമി പിന്തുണ വ്യക്തികൾക്കോ സംഘടനകൾക്കോ ‘പതിച്ചുനൽകുന്ന’ സാഹചര്യം ഇതുവരെയുണ്ടായിട്ടില്ല. 1990ൽ, 2000 ൽ, 2006ൽ, 2009ൽ, 2011ൽ, 2015ൽ എല്ലാം ജമാഅത്തെ ഇസ്ലാമി ഇടതുപക്ഷത്തെ പിന്തുണച്ചിരുന്നു. ഇടതുനേതാക്കളുമായി സംസാരിച്ച് പരസ്പര ധാരണയുണ്ടാക്കിയ ശേഷമാണ് പിന്തുണച്ചത്.

പിന്തുണ നൽകുന്നതുമായി ബന്ധപ്പെട്ട് പിണറായി വിജയൻ ഉൾപ്പെടെ ചർച്ചയിൽ പങ്കെടുത്തിരുന്നു. 2011ൽ ആലപ്പുഴ ഗസ്റ്റ് ഹൗസിൽ വച്ച് പിണറയി വിജയനുമായി അന്നത്തെ അമീറായിരുന്നു ചർച്ച നടത്തിയത്. രാഷ്‌ട്രീയമായ ചർച്ചയിൽ മറ്റ് യാതൊരു ഉപാധിയും ഉണ്ടായിരുന്നില്ല.

പാലക്കാട്‌ സിപിഎം എന്നോ, കോൺഗ്രസ്‌ എന്നോ ഉള്ളത് ന്യൂനപക്ഷത്തിന്റെ പ്രശ്നമോ വിഷയമോ അല്ല, ബിജെപി കേരളത്തിൽ വിജയിക്കാൻ പാടില്ല എന്നതാണ് ന്യൂനപക്ഷത്തിന്റെ നിലപാട്. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ 3 എംപിമാർ ജമാഅത്തെ ഇസ്ലാമിയുടെ വോട്ടുകൂടി വാങ്ങി വിജയിച്ചവരാണെന്ന് സിപിഎം ഓർക്കണം. ലോകസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ മുതലാണോ ജമാഅത്തെ ഇസ്ലാമി ഭീകരസംഘടന ആയി മാറിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പി. മുജീബ് റഹ്മാൻ പറഞ്ഞു.

ഇൻഡി മുന്നണിയുമായി സിപിഎം ചേർന്നുപ്രവർത്തിക്കുന്ന അതേ സമീപനമാണ്, ബിജെപിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളത്തിലെ മുസ്ലീങ്ങൾ സ്വീകരിച്ചത്. എന്നാൽ മുസ്ലീം സമൂഹത്തെയും ജമാഅത്തെ ഇസ്ലാമിയേയും ഭീകരവത്കരിക്കുന്ന സിപിഎമ്മിന്റെ നീക്കം കേരളത്തിന് ​ഗുണകരമല്ല. കഴിഞ്ഞ ഉപതെരെഞ്ഞെടുപ്പിൽ യുഡിഎഫുമായി ചർച്ച നടത്തിയിട്ടുണ്ട്. തള്ളിപ്പറഞ്ഞതിനാലാണ് പേര് പറയേണ്ടി വന്നത്. രാഷ്‌ട്രീയ സത്യസന്ധത എല്ലാവരും പുലർത്തണമെന്നും പി. മുജീബ് റഹ്മാൻ പറഞ്ഞു.

Tags: CPMPinarayi VijayanJamaat-e-Islami
ShareTweetSendShare

More News from this section

മകനൊപ്പം പോകവെ ബൈ​ക്കി​ന്റെ ടയറിൽ സാ​രി കു​രു​ങ്ങി; വീ​ട്ട​മ്മ​യ്‌ക്ക് ദാ​രു​ണാ​ന്ത്യം

ഭ​ഗവാന്റെ 60 പവൻ സ്വർണം മോഷ്ടിച്ച മുൻ എക്സിക്യൂട്ടിവ് ഓഫീസർക്ക് ദേവസ്വം ബോർഡിന്റെ സംരക്ഷണം; വിനോദിനെ പിടികൂടാതെ പൊലീസിന്റെ ഒത്തുകളി

കൂട്ടത്തിലൊരാൾ മരിച്ചു എന്നറിഞ്ഞ ഉടൻ സംഭവസ്ഥലത്തു നിന്നും സുഹൃത്തുക്കൾ കാറിൽ രക്ഷപെട്ടു: മഹേഷ് തമ്പിയുടെ ദുരൂഹ മരണം അന്വേഷിക്കണമെന്ന ആവശ്യവുമായി നാട്ടുകാർ

മകന്റെ ചോറൂണിനിടെ യുവാവ് ജീവനൊടുക്കി; കടബാധ്യത കാരണം ജീവിതം അവസാനിപ്പിക്കുകയാണെന്ന് കുറിപ്പ് 

നിങ്ങളെ വിജയിയായി തിരഞ്ഞെടുത്തു അഭിനന്ദങ്ങൾ എന്ന് പറഞ്ഞ് സന്ദേശം വരും; ഇതെന്ത് സംഭവമാണെന്ന് എനിക്ക് അറിയില്ല; തന്റെ പേരിൽ സാമ്പത്തിക തട്ടിപ്പ് നടക്കുന്നതായി നടൻ ഗിന്നസ് പക്രു

അവാര്‍ഡ് കുതന്ത്രങ്ങള്‍ക്കെതിരെ സാംസ്‌കാരിക കേരളം പ്രതികരിക്കണം- തപസ്യ

Latest News

“ഭാരം എത്രയുണ്ട്…”; ​നടി ​ഗൗരി കിഷനോട് ഓൺലൈൻ മാദ്ധ്യമപ്രവർത്തകന്റെ ചോദ്യം, വിമർശിച്ച് ഖുശ്ബു

ആര്‍ത്തവം കഴിഞ്ഞോ എന്ന് അയാൾ ചോദിച്ചു? നെഞ്ചോട് ചേർത്ത് പിടിക്കും; മുൻ സെലക്ടർക്കെതിരേ ലൈംഗിക പീഡനാരോപണവുമായി ബംഗ്ലാദേശ് വനിതാ ക്രിക്കറ്റ് താരം

പുരുഷന്മാർക്ക് ഇടയ്‌ക്കിടെ ‘ ആർത്തവം’ വരണം: രശ്മിക മന്ദാന; ചേരിതിരിഞ്ഞ് നെറ്റിസൺമാർ

‘ഇ ഡി ലോകത്തിന് മാതൃക’; ഇന്ത്യയുടെ അന്വേഷണ ഏജൻസിയെ പ്രശംസിച്ച് ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സ്

രക്തത്തിലെ പഞ്ചസാരയുടെ അളവ് എളുപ്പത്തിൽ കണ്ടെത്താൻ പുതിയ ഉപകരണം വികസിപ്പിച്ചെടുത്ത് ചെന്നൈ ഐഐടി

പൊതുസ്ഥലങ്ങളിൽ അലഞ്ഞുതിരിയുന്ന നായ്‌ക്കളെയും കന്നുകാലികളെയും നീക്കം ചെയ്യാൻ സുപ്രീം കോടതി ഉത്തരവ്

വന്ദേ മാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കം കുറിച്ചു , നാണയവും സ്റ്റാമ്പും പുറത്തിറക്കി

257 പേരുടെ രക്തം വീണ അൽ ഹുസൈനിയിലെ ഫ്ലാറ്റ്; മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരൻ ടൈ​ഗ‍ർ മേമന്റെയും കുടുംബത്തിന്റെയും  സ്വത്തുക്കൾ ലേലത്തിന്​​

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies